എല്ലാം പതിനാലിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവര്‍. കടയിലേക്ക് ഇടിച്ചുകയറിയ ശേഷം ബര്‍ഗറും കോളയും അടക്കം കയ്യില്‍ കിട്ടിയതെല്ലാം തട്ടിയെടുക്കുകയാണിവര്‍.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്ന വീഡിയോകളും പോസ്റ്റുകളുമെല്ലാം ലോകമെമ്പാടും നടക്കുന്ന പല സംഭവവികാസങ്ങളെ കുറിച്ചുമുള്ള വിശദാംശങ്ങള്‍ നമ്മളിലേക്ക് എത്തിക്കുന്നതാണ്. ഇവയില്‍ പലതും നമുക്ക് അവിസ്വസനീയമായി തോന്നാം. പലതും നമ്മെ ആശങ്കപ്പെടുത്തുന്നതോ, പേടിപ്പെടുത്തുന്നതോ അല്ലെങ്കില്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നതോ ആകാം.
എന്തായാലും സോഷ്യല്‍ മീഡിയ കൊണ്ടുള്ള വലിയ പ്രയോജനം തന്നെയാണിതെന്ന് വേണം മനസിലാക്കാൻ. കാരണം, പല രാജ്യങ്ങളിലും പലപ്പോഴായി നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ചുള്ള വിവരങ്ങളും വാര്‍ത്തകളും നമുക്ക് വളരെ എളുപ്പത്തില്‍ അറിയാൻ സാധിക്കുന്നത് ഇതുകൊണ്ട് കൂടിയാണല്ലോ.
undefined
അത്തരത്തില്‍ നമ്മെ അമ്പരപ്പെടുത്തുന്ന പേടിപ്പെടുത്തുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരു കടയിലേക്ക് ഒന്നിച്ചൊരു കൂട്ടം ആളുകള്‍ അതിക്രമിച്ചുകയറി ഭക്ഷണം തട്ടിയെടുക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന കാഴ്ചയാണ് ഈ വീഡിയോയിലുള്ളത്.
യുകെയിലെ നോട്ടിംഗ് ഹാം സിറ്റി സെന്‍ററില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ലോകമെമ്പാടും അറിയപ്പെടുന്ന ഭക്ഷ്യശൃംഖലയായ മക് ഡൊണാള്‍ഡ്സിന്‍റെ ഔട്ട്ലെറ്റിലാണ് സംഭവം നടന്നത്. അമ്പതോളം വരുന്ന കൗമാരക്കാണ് അപ്രതീക്ഷിതമായി കടയിലേക്ക് അതിക്രമിച്ച് കയറിയത്.
എല്ലാം പതിനാലിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവര്‍. കടയിലേക്ക് ഇടിച്ചുകയറിയ ശേഷം ബര്‍ഗറും കോളയും അടക്കം കയ്യില്‍ കിട്ടിയതെല്ലാം തട്ടിയെടുക്കുകയാണിവര്‍. ബഹളം വച്ചും അസഭ്യം വിളിച്ചും ജീവനക്കാരെ പേടിപ്പെടുത്തിയാണ് എല്ലാം ചെയ്യുന്നത്. ചിലരാകട്ടെ കൗണ്ടര്‍ ചാടിക്കടന്ന് കടയ്ക്ക് അകത്തേക്കും കയറുകയാണ്. ജീവനക്കാരില്‍ പലരും ഭയന്ന് വിറച്ചുനില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
പലപ്പോഴും ഇവിടങ്ങളില്‍ കൗമാരക്കാരുടെ ഇത്തരത്തിലുള്ള കൂട്ടമായ ആക്രമണങ്ങളുണ്ടാകാറുണ്ട്. എന്നാലിത് വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് തന്നെയാണ് പൊലീസ് അറിയിക്കുന്നത്. ഒട്ടും ആരോഗ്യകരമായ പ്രവണതയല്ല ഈ കൗമാരക്കാര്‍ കാട്ടുന്നതെന്നും തീര്‍ച്ചയായും ഇതിന് വിലങ്ങിടുമെന്നും ഇവര്‍ അറിയിക്കുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായതോടെ സമാനമായ സംഭവങ്ങളെ കുറിച്ച് പലരും പങ്കുവയ്ക്കുന്നുമുണ്ട്.
വൈറലായ വീഡിയോ...
🇬🇧
McDonald's food stolen as gang of 50 ‘youths' pile into Nottingham city center restaurant.
The same behavior in every country but no one is allowed to notice or talk about it. pic.twitter.com/0xnKwCUuQw
Also Read:- പൊലീസ് ഹെല്‍പ്ലൈൻ നമ്പറില്‍ വിളിച്ച് അസഭ്യം,അധിക്ഷേപം; ഒടുവില്‍ സ്ത്രീ അറസ്റ്റില്‍