ആഘോഷത്തിന്‍റെ ഭാഗമായി മനോഹരമായി നൃത്തം ചെയ്യുന്ന ഒരാണ്‍കുട്ടിയെ ആണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ഇതിന് പിന്നാലെ അതിശയിപ്പിക്കുംവിധം അധ്യാപികയും നൃത്തം ചെയ്യുകയാണ്.
ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും കൗതുകം നിറയ്ക്കുന്നതുമായ പല വീഡിയോകളും നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ സ്വാഭാവികമായി നടന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകള്‍ക്കാണ് കാഴ്ചക്കാരെ ഏറെ ലഭിക്കാറ്.
ഇത്തരത്തിലുള്ള വീഡിയോകളുടെ കൂട്ടത്തില്‍ സ്കൂളുകളില്‍ നിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ എല്ലാമുള്ള വീഡിയോകളും ഉണ്ടാകാറുണ്ട്. ഇതില്‍ കുട്ടികളുടെ ചെറിയ കലാ-കായികപ്രകടനങ്ങള്‍ മുതല്‍ അധ്യാപകരുടെ പ്രതിഭ തെളിയിക്കുന്ന പ്രകടനങ്ങളോ പ്രസംഗങ്ങളോ വരെ പലതും ഉള്ളടക്കമായി വരാറുണ്ട്.
സമാനമായ രീതിയിലുള്ളൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. പരീക്ഷ കഴിഞ്ഞുള്ള അവധിക്ക് മുമ്പ് ക്ലാസിലെ കുട്ടികളും അധ്യാപികയും ചേര്‍ന്ന് ഒരുമിച്ചൊന്ന് ആഘോഷിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ഫ്ളോറിഡയിലെ സംനെര്‍ ഹൈസ്കൂളില്‍ നിന്നാണിത് പകര്‍ത്തിയിരിക്കുന്നത്. സ്കൂളിലെ അസി. പ്രിന്‍സിപ്പാള്‍ നതാലി മെക് ക്ലെയിൻ ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ആഘോഷത്തിന്‍റെ ഭാഗമായി മനോഹരമായി നൃത്തം ചെയ്യുന്ന ഒരാണ്‍കുട്ടിയെ ആണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ഇതിന് പിന്നാലെ അതിശയിപ്പിക്കുംവിധം അധ്യാപികയും നൃത്തം ചെയ്യുകയാണ്. അധ്യാപിക നൃത്തം തുടങ്ങിയതോടെ കുട്ടികള്‍ ഒന്നടങ്കം ആവേശത്തിലായി. അത്രയധികം വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണിവരുടേത്.
മുപ്പത്തിയെട്ട് സെക്കൻഡ് മാത്രം ദൈര്‍ഘ്യം വരുന്ന വീഡിയോ കണ്ടവരെല്ലാം ഇവരുടെ നൃത്തത്തെ പറ്റി തന്നെയാണ് പറയുന്നത്. ഒപ്പം തന്നെ ഇവരുടെ വ്യക്തിത്വത്തിന്‍റെ പ്രഭാവത്തെ കുറിച്ചും, പോസിറ്റീവായ സമീപനത്തെ കുറിച്ചുമെല്ലാം ധാരാളം പേര്‍ കമന്‍റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അധ്യാപകരെല്ലാം ഇങ്ങനെ ആയാല്‍ കുട്ടികള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടുവരികയാണ് ചെയ്യുയെന്നും മിക്കവരും പറയുന്നു. ദശലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കാണാം...
Our 8th grade Stingrays having a well deserved exam dance break. Of course our teachers are ending 2022 with a win. Love my Stingrays 💙💚 Happy Holidays pic.twitter.com/Mps92JPJAU
— Natalie.McClain (@McClainEducates)
Also Read:- വിവാഹ ഫോട്ടോഷൂട്ടിനിടെ അപ്രതീക്ഷിത സംഭവം; വീഡിയോ...