നന്നായി നൃത്തം ചെയ്യാനറിയുന്ന അധ്യാപിക സ്റ്റൈലിഷായാണ് പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്നത്. ക്യാമറ ചലിക്കുമ്പോള്‍ ക്ലാസിലെ കുഞ്ഞുകുട്ടികളും ആടിപ്പാടുന്നത് കാണാം.
ക്ലാസ് മുറിയിൽ നൃത്തച്ചുവടുകൾ വയ്ക്കുന്ന അധ്യാപികയുടെയും വിദ്യാർഥികളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ട്രെന്‍ഡിങ്ങായ 'പത്‌ലി കമരിയാ മോര്‍' `ഭോജ്പുരി ഗാനത്തിനാണ് ഈ അധ്യാപിക ചുവട് വയ്ക്കുന്നത്. കുട്ടികളേയും കൂടി ഉള്‍പ്പെടുത്തിയാണ് അധ്യാപിക നൃത്തം വയ്ക്കുന്നത്.
നന്നായി നൃത്തം ചെയ്യാനറിയുന്ന അധ്യാപിക വളരെ സ്റ്റൈലിഷായാണ് പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്നത്. സാരിയാണ് അധ്യാപികയുടെ വേഷം. ക്യാമറ ചലിക്കുമ്പോള്‍ ക്ലാസിലെ കുഞ്ഞുകുട്ടികളും ആടിപ്പാടുന്നത് കാണാം. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.
മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്. അധ്യാപകരായാല്‍ ഇങ്ങനെ വേണമെന്നും തങ്ങളുടെ കാലത്ത് ഒന്നും ഇങ്ങനെയുള്ള അധ്യാപകര്‍ ഉണ്ടായിരിന്നില്ലല്ലോ എന്ന് ചിലര്‍ പറയുമ്പോള്‍ വലിയ ഒരു വിഭാഗം വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഒരു ടീച്ചര്‍ കുട്ടികളെ പഠിപ്പിക്കുന്നത് ഇങ്ങനെയാണോ?, ഇവരെ ഉടന്‍ തന്നെ സ്‌കൂളില്‍ നിന്നും പുറത്താക്കണം, കുട്ടികളുടെ ഭാവി നശിപ്പിക്കരുത് തുടങ്ങിയ തരം കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.
വൈറലായ വീഡിയോ കാണാം. . .
बचपन में ऐसी Teacher हमें क्यों नहीं मिली 🥲❤️ pic.twitter.com/DCmx6USvD1
— ज़िन्दगी गुलज़ार है ! (@Gulzar_sahab)