ട്രെഡീഷനല്‍ വസ്ത്രങ്ങളിലും മോഡേണ്‍ വസ്ത്രങ്ങളിലും ഒരു പോലെ താരം തിളങ്ങാറുണ്ട്. തമന്ന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊക്ക മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വിവിധ ഭാഷാ സിനിമകളിൽ തന്റേതായ സ്ഥാനം സ്വന്തമാക്കി, അതുവഴി നിരവധി ആരാധകരെയും സ്വന്തമാക്കാന്‍ കഴിഞ്ഞ നടിയാണ് തമന്ന ഭാട്ടിയ. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് തമന്ന. തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്.
ട്രെഡീഷനല്‍ വസ്ത്രങ്ങളിലും മോഡേണ്‍ വസ്ത്രങ്ങളിലും ഒരു പോലെ താരം തിളങ്ങാറുണ്ട്. തമന്ന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊക്ക മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ തമന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ടര്‍ക്കോയിസ് ഗ്രീൻ ലെഹങ്കയിൽ വധുവിനെപ്പോലെയാണ് താരം ഇത്തവണ ഒരുങ്ങിയത്. സെലിബ്രിറ്റി ഡിസൈനർമാരായ ഫാല്‍ഗുനി ഷെയ്ന്‍ പീക്കോക്കിന്റെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ലെഹങ്ക. ഗോള്‍ഡിലും ടര്‍ക്കോയ്സ് ഗ്രീന്‍ നിറത്തിലുമാണ് ബ്ലൗസ്. പ്ലന്‍ജിങ് യു നെക്ക്ലൈന്‍, ബോര്‍ഡറുകളില്‍ ബീഡ് ടസലുകള്‍, സീക്വന്‍സ് വര്‍ക്കുകള്‍, ത്രീ ഫോര്‍ത്ത് സ്ലീവുകള്‍ തുടങ്ങിയവയാണ് ബ്ലൗസിനെ മനോഹരമാക്കുന്നത്.
കടും നീല നിറത്തിലുള്ള വിശാലമായ ബോര്‍ഡറുകളും ഗോള്‍ഡന്‍ കളറിലുള്ള എംബ്രോയ്ഡറി വര്‍ക്കുകളും ആണ് ലെഹങ്കയുടെ ഹൈലൈറ്റ്.
കല്ലുകള്‍ പതിപ്പിച്ച വളകള്‍, മോതിരങ്ങള്‍, കുന്ദന്‍ സ്വര്‍ണ്ണ ചോക്കര്‍ നെക്‌ലേസ് തുടങ്ങിയവയാണ് ആക്സസറീസ്. ചിത്രങ്ങള്‍ തമന്ന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും.
Also Read: ഫ്‌ളോറല്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ വൈറല്‍