സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് തമന്ന. തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ട്രഡീഷനലും മോഡേണും ഫാൻസിയുമായ ഔട്ട്ഫിറ്റുകളില്‍ താരം തിളങ്ങാറുണ്ട്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷാ സിനിമകളിൽ തന്റേതായ സ്ഥാനം സ്വന്തമാക്കി, അതുവഴി നിരവധി ആരാധകരെയും സ്വന്തമാക്കാന്‍ കഴിഞ്ഞ നടിയാണ് തമന്ന ഭാട്ടിയ. ആദ്യം ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് അഭിനയ പ്രാധാന്യമുള്ള സിനിമകൾ കൈകാര്യം ചെയ്തുതുടങ്ങുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് തമന്ന. തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ട്രഡീഷനലും മോഡേണും ഫാൻസിയുമായ ഔട്ട്ഫിറ്റുകളില്‍ താരം തിളങ്ങാറുണ്ട്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊക്ക മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ റെഡ് ഗൗണില്‍ മനോഹരിയായിരിക്കുന്ന തമന്നയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബീഡ് വര്‍ക്കുകളും സീക്വിന്‍സുകളും കൊണ്ടാണ് ഈ ലോങ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്ലീവ് ലെസും ഹൈ നെക്കുമാണ് ഗൗണിന്‍റെ മറ്റ് പ്രത്യേകതകള്‍. ചിത്രങ്ങള്‍ തമന്ന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കുന്നത്.
അതേസമയം, തമന്നയെ ടൈറ്റില്‍ കഥാപാത്രമാക്കി മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന 'ബബ്ലി ബൗണ്‍സര്‍' ആണ് താരത്തിന്‍റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം. സെപ്റ്റംബര്‍ 23 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. അതേസമയം തമന്നയുടേതായി ഹിന്ദിയില്‍ രണ്ട് ചിത്രങ്ങള്‍ കൂടി പുറത്തെത്താനുണ്ട്. ബോലെ ചുഡിയാന്‍, പ്ലാന്‍ എ പ്ലാന്‍ ബി എന്നിവയാണ് അത്. തെലുങ്കിലും മൂന്ന് ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതേസമയം, 'രാമലീല'യ്ക്ക് ശേഷം അരുൺ ഗോപി- ദിലീപ് കൂട്ടുകെട്ടിൽ വരുന്ന പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത് തമന്നയാണ്.
Also Read: ചുവപ്പ് ലെഹങ്കയില്‍ മനോഹരിയായി രശ്‍മിക മന്ദാന; ചിത്രങ്ങള്‍ വൈറല്‍