തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് മികച്ച അഭിപ്രായമാണ്. ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തെന്നിന്ത്യയിലെ മിന്നുംതാരമാണ് തമന്ന ഭാട്ടിയ. ഗ്ലാമറസ് വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള സിനിമകളിലും തന്‍റേതായ ഒരു കയ്യൊപ്പ് പതിപ്പിക്കാന്‍ എപ്പോഴും തമന്ന ശ്രമിക്കാറുണ്ട്. തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് മികച്ച അഭിപ്രായമാണ്. ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഡാര്‍ക്ക് റെഡ് ഔട്ട്ഫിറ്റിലുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ തമന്ന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റെഡ് സാരിക്കൊപ്പം കോര്‍സെറ്റ് ടോപ്പ് ധരിച്ചാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോര്‍സെറ്റ് ഓഫ് ഷോള്‍ഡര്‍ ഹെവി വര്‍ക്ക് ടോപ്പാണ് സാരിക്കൊപ്പം തമന്ന പെയര്‍ ചെയ്തത്.
അതേസമയം അമര് കൗശിക് സംവിധാനം ചെയ്ത് രാജ്കുമാര്‍ റാവുവും ശ്രദ്ധ കപൂറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറര്‍- കോമഡി ചിത്രമായ 'സ്ട്രീ 2'ലെ ഒരു ഗാനരംഗത്തില്‍ തമന്ന ഐറ്റം ഡാന്‍സുമായി എത്തുന്നുണ്ട്. സച്ചിൻ - ജിഗർ സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യ ആണ്. മധുബന്തി ബാഗ്ചി, ദിവ്യ കുമാർ, സച്ചിൻ -ജിഗർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം പത്ത് മില്യണിലധികം പേരാണ് ഗാനം കണ്ടുകഴിഞ്ഞത്. ചിത്രം ഓഗസ്റ്റ് 15 ന് തിയേറ്ററുകളിൽ എത്തും. ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും ഒന്നിച്ച് 2018 ല്‍ ബോളിവുഡില്‍ അപ്രതീക്ഷിത ഹിറ്റ് സൃഷ്ടിച്ച ചിത്രമായിരുന്നു സ്ട്രീ 2.
Also read: 'ആർത്തവ വേദന സമയത്ത് മൂക്കിൽ നിന്ന് രക്തം വരാറുണ്ടായിരുന്നു'; ജാൻവി കപൂർ