തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. ആദ്യം ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് അഭിനയ പ്രാധാന്യമുള്ള സിനിമകൾ കൈകാര്യം ചെയ്തുതുടങ്ങുകയായിരുന്നു. തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ റിസപ്ഷനു പങ്കെടുക്കാന്‍ എത്തിയ തമന്നയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. കറുപ്പ് നിറത്തിലുള്ള ലെഹങ്കയില്‍ മനോഹരിയായിരിക്കുകയാണ് തമന്ന. ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ കറുപ്പ് ലെഹങ്ക ചോളി കരണ്‍ തോറാനിയാണ് ഡിസൈനര്‍ ചെയ്തത്. ഏകദേശം നാല് ലക്ഷം രൂപയാണ് ഈ ലെഹങ്കയുടെ വില.
തമന്ന തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്‍റുമായി രംഗത്തെത്തിയത്. തമന്നയെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നും കറുപ്പില്‍ സുന്ദരിയായിരിക്കുന്നു എന്നുമൊക്കെ കമന്‍റുകള്‍ ഉണ്ട്.
അതേസമയം യഥാർത്ഥ സ്വർണ്ണ ടെമ്പിൾ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ച ബ്രലെറ്റ് ബ്ലൗസും ലെഹങ്കയും ധരിച്ചാണ് ബോളിവുഡ് താരം ജാൻവി കപൂര്‍ വിവാഹത്തിന് എത്തിയത്. വിലയേറിയ മരതകം, മാണിക്യ കല്ലുകൾ തുടങ്ങിയവയും ഇവ ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ ഫാൽഗുനി ഷെയ്നിന്‍റെ കസ്റ്റം-മെയ്ഡ് ലെഹങ്കയാണിത്. അമി പട്ടേൽ ആണ് താരത്തിന്‍റെ സ്റ്റൈലിസ്റ്റ്.
Also read: ആഡംബര കല്യാണത്തിന് സ്വർണ്ണ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ച ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍