ബ്ലൂ മിഡി ഡ്രസ്സിലാണ് ഇത്തവണ താരം തിളങ്ങുന്നത്. ഫാഷൻ ബ്രാൻഡ് നമായിൽ നിന്നുള്ള വസ്ത്രമാണിത്. വി ഷെയ്പ് നെക്‌ലൈനും ബ്രോഡ് ഷോൾഡറും അസിമിട്രിക്കൽ ഹെമിലൈനും ആണ് വസ്ത്രത്തിന്‍റെ പ്രത്യേകതകള്‍.
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. സൂപ്പർ താര, ബിഗ് ബജറ്റ് സിനിമകളിലെ നായികയായ തമന്ന, തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായി. ആദ്യം ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് അഭിനയ പ്രാധാന്യമുള്ള സിനിമകൾ കൈകാര്യം ചെയ്തുതുടങ്ങുകയായിരുന്നു. തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്.
ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്ലൂ മിഡി ഡ്രസ്സിലാണ് ഇത്തവണ താരം തിളങ്ങുന്നത്. ഫാഷൻ ബ്രാൻഡ് നമായിൽ നിന്നുള്ള വസ്ത്രമാണിത്. വി ഷെയ്പ് നെക്‌ലൈനും ബ്രോഡ് ഷോൾഡറും അസിമിട്രിക്കൽ ഹെമിലൈനും ആണ് വസ്ത്രത്തിന്‍റെ പ്രത്യേകതകള്‍. 5,999 രൂപ മാത്രമാണ് ഈ ഡ്രസ്സിന്‍റെ വില.
ഷലീന നതാനിയാണ് തമന്നയെ സ്റ്റൈല്‍ ചെയ്തത്. ചിത്രങ്ങള്‍ തമന്ന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മുംബൈയില്‍ നടന്ന ഒരു ചടങ്ങിനാണ് താരം ഈ ലുക്കില്‍ എത്തിയത്. അതേസമയം നടൻ വിജയ് വർമയുമായി തമന്ന ഡേറ്റിങ്ങിലാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രചാരണം. ഇതിനിടെ മുംബൈയില്‍ നടന്ന പരിപാടിയില്‍ ഇരുതാരങ്ങളും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തു. വിജയ്‌യും തമന്നയും ഒരുമിച്ച് പോസ് ചെയ്യുന്നതിന്‍റെയും രസകരമായ സംഭാഷണം നടത്തുന്നതിന്‍റെയും വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ നടനാണ് വിജയ് വര്‍മ്മ. 2012-ൽ ചിറ്റഗോങ്ങ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തിയത്. പിങ്ക്, മൺസൂൺ ഷൂട്ടൗട്ട്, മാന്‍റോ, ഗള്ളി ബോയ്, ഗോസ്റ്റ് സ്റ്റോറീസ് ആന്തോളജി എന്നീ ചിത്രങ്ങളിലെ ഇദ്ദേഹത്തിന്‍റെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടു. 2022-ൽ ഹർദാങ്, ഡാർലിംഗ്സ് എന്നീ ചിത്രങ്ങളിൽ വിജയ് വര്‍മ്മ പ്രത്യക്ഷപ്പെട്ടു. ഡാർലിംഗ്സ് എന്ന നെറ്റ്ഫ്ലിക്സ് സിനിമയിലെ റോള്‍ ഏറെ പ്രശംസ നേടി.
Also Read: കിടിലന്‍ സര്‍പ്രൈസുമായി മുകേഷ് അംബാനിയും നിതയും; നൃത്ത വീഡിയോ വൈറല്‍