പഠനവുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം അവരെ വിഷാദത്തിലേക്ക് പോകാനും പിന്നീട് ഒന്നും ചെയ്യാതെ ഇരിക്കുന്ന അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. അതൊഴിവാക്കാൻ അവർക്കു താല്പര്യമുള്ള കോഴ്സുകൾക്ക് ചേരാനായി അവർക്കു പിന്തുണ നൽകാം.
പരീക്ഷ എഴുതാൻ പോകുന്ന ഏതൊരു വിദ്യാർത്ഥിയിലും കാണുന്ന പ്രശ്നമാണ് പരീക്ഷാ പേടി. പരീക്ഷാ ഭയം വിദ്യാർഥികളിലെ യഥാർത്ഥ കഴിവിനെ കൂടി ഇല്ലാതാക്കുകയാണ്. ഈ പ്രശ്നത്തെ എങ്ങനെ മറികടക്കാമെന്നതിനെ കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് എഴുതുന്ന ലേഖനം.
പരീക്ഷയിൽ ആഗ്രഹിച്ച നേട്ടം ഉണ്ടാകാതെ വന്നപ്പോൾ അവൾ വലിയ സങ്കടത്തിലായി. അവളുടെ മാതാപിതാക്കളെ നിരാശപ്പെടുത്തിയല്ലോ എന്ന ചിന്ത അവളുടെ മനസ്സിനെ വല്ലാതെ തളർത്തിക്കളഞ്ഞു. മൂത്തമകൻ മാതാപിതാക്കൾ ആഗ്രഹിക്കുന്ന കോഴ്സിനു ചേരും എന്ന് മാതാപിതാക്കൾ പ്രതീക്ഷിച്ചെങ്കിലും അവൻ അതിനു തയ്യാറായില്ല. ഇളയ മകളിലായിരുന്നു പിന്നീട് മാതാപിതാക്കളുടെ പ്രതീക്ഷ.
undefined
മാതാപിതാക്കളുടെ അമിത പ്രതീക്ഷ എപ്പോഴും അവളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കിയിരുന്നു. പലപ്പോഴും പരീക്ഷയ്ക്കായി പഠിക്കുന്ന സമയത്ത് വലിയ മാനസിക സമർദ്ദത്തിലൂടെയും ഉറക്കമില്ലായ്മയിലൂടെയും അവൾ കടന്നുപോയ എങ്കിലും ഒന്നും മാതാപിതാക്കളോട് തുറന്നുപറയാൻ അവൾക്കു ധൈര്യമില്ലായിരുന്നു. പഠിക്കാൻ തുടങ്ങുമ്പോൾ സ്വയം കുറ്റപ്പെടുത്തുന്ന, ആത്മവിശ്വാസം തകരുന്ന ചിന്തകൾ മനസ്സിലേക്ക് വന്നുതുടങ്ങി.
“എന്നെകൊണ്ട് പഠിക്കാൻ കഴിയുമോ, ഞാൻ പരീക്ഷയിൽ വിജയിക്കുമോ, തോൽവി സംഭവിച്ചാൽ ഞാൻ എന്ത് ചെയ്യും, മാതാപിതാക്കളെ ഞാൻ സങ്കടപ്പെടുത്തുകയാണോ”- ഇങ്ങനെ നിരവധി സംശയങ്ങലും നെഗറ്റീവ് ചിന്തകളും അവളുടെ മനസ്സിൽ നിറഞ്ഞു.
Read more ഈ ലക്ഷണങ്ങൾ കുട്ടിയിൽ കാണുന്നുണ്ടോ? എന്താണ് എഡിഎച്ച്ഡി?
പരീക്ഷയുടെ ഫലം വന്നപ്പോൾ മാതാപിതാക്കൾ ആഗ്രഹിച്ചപോലെയുള്ള മാർക്ക് അവൾക്കു നേടാനായില്ല. പിന്നീടുള്ള ദിവസം വലിയ സങ്കർഷം നിറഞ്ഞതായിരുന്നു. അവളെപ്പറ്റി ഉണ്ടായിരുന്ന എല്ലാ പ്രതീക്ഷകളും തകർന്നതിന്റെ സങ്കടം വലുതായിരുന്നു.
പതിയെ അവളുടെ അവസ്ഥ വളരെ മോശമായി തുടങ്ങി. ഒന്നെണീക്കാൻ പോലും കഴിയാത്ത വിധത്തിൽ മനസ്സും ശരീരവും ബലഹീനമായപോലെ അവൾക്കു തോന്നി. ഒരു കാര്യങ്ങളോടും താല്പര്യമില്ലാതെ എപ്പോഴും ക്ഷീണിച്ചു മുറിയിൽ കിടക്കുന്ന അവസ്ഥയിലായി അവൾ. പിന്നീട് അവളുടെ അവസ്ഥ മോശമാകുന്നു എന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ അവളുമായി സൈക്കോളജിസ്റ്റിനെ സമീപിക്കുകയായിരുന്നു.
പഠനവുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം കുട്ടിക്കുണ്ട് എന്നതിന്റെ ലക്ഷണങ്ങൾ:
● മുൻപ്പത്തെപോലെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക
● സങ്കടപ്പെട്ടിരിക്കുക
● മുൻപ് താല്പര്യമുണ്ടായിരുന്ന കാര്യങ്ങളിൽപോലും താല്പര്യം നഷ്ടപ്പെടുക
● കൂട്ടുകാരുമായി മുമ്പത്തെപ്പോലെ സംസാരിക്കാതാവുക
● ഉറക്കം കുറയുക
● വിശപ്പ് മുമ്പത്തേതിലും കൂടുകയോ കുറയുകയോ ചെയ്യുക
● തലവേദന
● നെഞ്ചിനു ഭാരം തോന്നുക, നെഞ്ചിടിപ്പു കൂടുക
● എപ്പോഴും അസുഖങ്ങൾ വരിക
● ഒരിടത്തു സമാധാനമായി ഇരിക്കാൻ കഴിയാതെ വരിക, അസ്വസ്ഥത
● നഖം കടിക്കുക
● കൈകളും ശരീരവും വലിഞ്ഞുമുറുകുക
● മനസ്സു നിർവികാരമാവുക
● പരീക്ഷയിലെ ചോദ്യങ്ങൾ കാണുമ്പോൾ മനസ്സിൽ ഒന്നുമില്ലാതെ blank ആയ അവസ്ഥ
● ആകെ ആശയക്കുഴപ്പത്തിലായ അവസ്ഥ
● പരീക്ഷാ ദിവസം ഛർദിൽ, വയർ വേദന, തലചുറ്റൽ എന്നിവ തോന്നുക
പഠനവും പരീക്ഷയുമായും ബന്ധപ്പെട്ട നെഗറ്റീവ് ചിന്തകളും, അത്മവിശ്വാസം ഇല്ലായ്മയും കുട്ടി അനുഭവിക്കുന്നു എങ്കിൽ അവരെ നിർബന്ധിച്ചു കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതിനു പകരം അവർക്കു പിന്തുണ നല്കാൻ ശ്രമിക്കണം. അവർക്ക് ഇഷ്ടപ്പെട്ട കോഴ്സ് എന്താണ് എന്ന് അവരോടു ചർച്ചചെയ്തു തീരുമാനം എടുക്കാൻ ശ്രമിക്കണം.
പലപ്പോഴും മാതാപിതാക്കൾക്ക് കഴിയാതെപോയ ജീവിത വിജയം മക്കളിലൂടെ സാധ്യമാക്കണം എന്നു ചിന്തിച്ചുപോകാം. അത് മക്കളുടെ നന്മമാത്രം ആഗ്രഹിക്കുന്നതുകൊണ്ടാണ് എങ്കിലും അവരുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും മറന്നുപോകുന്ന അവസ്ഥ ഉണ്ടാകരുത്. ഓരോ വ്യക്തികളും ഓരോ കുട്ടികളും വ്യത്യസ്തരാണ് എന്നതുകൊണ്ടുതന്നെ കുട്ടികളുടെ താല്പര്യങ്ങൾ മനസ്സിലാക്കി അവരെ സപ്പോർട്ട് ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
പഠനവുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം അവരെ വിഷാദത്തിലേക്ക് പോകാനും പിന്നീട് ഒന്നും ചെയ്യാതെ ഇരിക്കുന്ന അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. അതൊഴിവാക്കാൻ അവർക്കു താല്പര്യമുള്ള കോഴ്സുകൾക്ക് ചേരാനായി അവർക്കു പിന്തുണ നൽകാം. കുട്ടി പൊതുവെ ഉത്കണ്ഠ (anxiety) ഉള്ള വ്യക്തിയാണ് എങ്കിൽ പഠനവും പരീക്ഷയുമായി ബന്ധത്തപ്പെട്ടു കുട്ടിക്ക് വലിയ മാനസിക സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്. CBT എന്ന മന:ശാസ്ത്ര ചികിത്സയിലൂടെ ഉത്കണ്ഠ കുറയ്ക്കാൻ ശ്രമിക്കാം.
(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)
ഗാമോഫോബിയയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്താണ് ഇതിന്റെ ലക്ഷണങ്ങൾ