Suhmita Sen : എന്തുകൊണ്ട് വിവാഹം കഴിച്ചില്ല? മറുപടിയുമായി സുസ്മിത സെൻ

By Web Team  |  First Published Jul 1, 2022, 8:15 PM IST

വിവാഹം കഴിക്കാതിരിക്കുന്നതിന് പിന്നില്‍ ദത്തുപുത്രിമാര്‍ അല്ല കാരണമെന്നും സുസ്മിത വിശദീകരിച്ചു. രണ്ട് ദത്തുപുത്രിമാരാണ് സുസ്മിതയ്ക്കുള്ളത്. 2000ത്തില്‍ ദത്തെടുത്ത റെനീയും 2010ല്‍ ദത്തെടുത്ത അലീഷയുമാണ് സുസ്മിതയുടെ മക്കള്‍.


വ്യക്തിജീവിതത്തെ കുറിച്ച് പരസ്യമായി പങ്കുവയ്ക്കാൻ മടിയില്ലാത്ത ഒരുപാട് സിനിമാതാരങ്ങളുണ്ട് ( Film stars ). തങ്ങളുടെ പ്രണയബന്ധങ്ങളും വിവാഹവും വിവാഹമോചനവുമെല്ലാം പരസ്യമായി തുറന്നുപറയുന്ന താരങ്ങള്‍ ( Film Stars ). ബോളിവുഡിലാണെങ്കില്‍ ഈ തുറന്ന മനോഭാവം കുറെക്കൂടി വ്യക്തമായി കാണാവുന്നതാണ്. 

ഇപ്പോഴിതാ നടിയും മുന്‍ മിസ് യൂണിവേഴ്സുമായ സുസ്മിത സെന്‍ ( Sushmita Sen ) തന്‍റെ വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യത്തെ കുറിച്ച് തുറന്നുപറ‍ച്ചില്‍ നടത്തിയിരിക്കുകയാണ്. വിവാഹത്തെ കുറിച്ചാണ് സുസ്മിത പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് സുസ്മിത ഇക്കാര്യം വിശദീകരിച്ചത്. 

Latest Videos

നാല്‍പത്തിയാറുകാരിയായ സുസ്മിത എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു. താന്‍ ജീവിതത്തില്‍ ഏതാനും നല്ല പുരുഷന്മാരെ കണ്ടുമുട്ടിയിട്ടുണ്ട്. എന്നാല്‍ ഇവരൊന്നും എന്‍റെ പ്രതീക്ഷികള്‍ക്കൊത്ത് വന്നില്ല. അതിനാലാണ് വിവാഹത്തിലേക്ക് കടക്കാതിരുന്നത് എന്നായിരുന്നു സുസ്മിതയുടെ മറുപടി. 

വിവാഹം കഴിക്കാതിരിക്കുന്നതിന് പിന്നില്‍ ദത്തുപുത്രിമാര്‍ അല്ല കാരണമെന്നും സുസ്മിത ( Sushmita Sen ) വിശദീകരിച്ചു. രണ്ട് ദത്തുപുത്രിമാരാണ് സുസ്മിതയ്ക്കുള്ളത്. 2000ത്തില്‍ ദത്തെടുത്ത റെനീയും 2010ല്‍ ദത്തെടുത്ത അലീഷയുമാണ് സുസ്മിതയുടെ മക്കള്‍.

ഇരുവരും തന്‍റെ ജീവിതത്തില്‍ വന്നിട്ടുള്ളവരെ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ടെന്നും അത് തന്നെ എല്ലായ്പോഴും സന്തോഷിപ്പിച്ചിട്ടുണ്ടെന്നും സുസ്മിത പറയുന്നു. തന്‍റെ പ്രണയബന്ധങ്ങളുടെ പേരില്‍ മക്കള്‍ ഒരിക്കലും മുഖം കറുപ്പിച്ചിട്ടില്ലെന്നും എല്ലാവരോടും തുല്യമായ ബഹുമാനവും കരുതലുമാണ് അവര്‍ക്കെന്നും സുസ്മിത പറയുന്നു. 

നേരത്തെ തന്നെക്കാള്‍ പതിനഞ്ച് വയസോളം ചെറുപ്പമായ ഒരാളുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് പല തരത്തിലുള്ള വിമര്‍ശനങ്ങളും സുസ്മിത നേരിട്ടിരുന്നു. മോഡലും ഗായകനുമായ റഹ്മാന്‍ ഷോളുമായിട്ടായിരുന്നു സുസ്മിതയുടെ ബന്ധം. പോയ വര്‍ഷത്തില്‍ ഇരുവരും വേര്‍പിരിഞ്ഞതായി ഇവര്‍ തന്നെ അറിയിക്കുകയായിരുന്നു. 

 

 

വിവാഹം കഴിയാതെ സ്ത്രീകള്‍ ജീവിക്കുന്നതും, പ്രണയബന്ധങ്ങള്‍ പരസ്യപ്പെടുത്തുന്നതുമെല്ലാം വലിയ തോതിലുള്ള സദാചാരപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യാന്തരീക്ഷത്തില്‍ സുസ്മിതയുടെ ഉറച്ച നിലപാടുകള്‍ വ്യത്യാസപ്പെട്ടത് തന്നെയാണ്. അതോടൊപ്പം തന്നെ രണ്ട് പെണ്‍കുട്ടികളെ തന്നെ ദത്തെടുത്ത് വളര്‍ത്താനുള്ള സുസ്മിതയുടെ തീരുമാനവും ഏറെ ശ്രദ്ധേയമായത് തന്നെയാണ്. 

Also Read:- 'ഞങ്ങളുടെ കുഞ്ഞ്'; അമ്മയാകാൻ പോകുന്ന ആലിയക്ക് ആശംസകളുമായി താരങ്ങള്‍

click me!