ഗ്ലിസറിന്‍ പതിവായി ചര്‍മ്മത്തില്‍ പുരട്ടിയാലുള്ള ഗുണങ്ങള്‍...

By Web Team  |  First Published Jan 19, 2024, 4:44 PM IST

എണ്ണമയമുള്ള ചര്‍മ്മത്തിനും വരണ്ട ചർമ്മത്തിനും ഗ്ലിസറിൻ ഉപയോഗിക്കാം. ഗ്ലിസറിന്‍ പതിവായി ചര്‍മ്മത്തില്‍ പുരട്ടിയാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 


ചർമ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ് ഗ്ലിസറിന്‍റെ ഉപയോഗം. എണ്ണമയമുള്ള ചര്‍മ്മത്തിനും വരണ്ട ചർമ്മത്തിനും ഗ്ലിസറിൻ ഉപയോഗിക്കാം. ഗ്ലിസറിന്‍ പതിവായി ചര്‍മ്മത്തില്‍ പുരട്ടിയാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

Latest Videos

undefined

വരണ്ട ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ ഗ്ലിസറിന്‍ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇവ സഹായിക്കും. 

രണ്ട്... 

ആന്‍റി ഏജിംങ് ഗുണങ്ങള്‍ അടങ്ങിയ ഗ്ലിസറിന്‍ മുഖത്ത് പുരട്ടുന്നത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മം യുവത്വത്തോടെയിരിക്കാനും സഹായിക്കും. 

മൂന്ന്... 

അധിക എണ്ണമയം ഇല്ലാതാക്കുക, മുഖക്കുരുവും മൃതകോശങ്ങളും നീക്കം ചെയ്യുക തുടങ്ങി നിരവധി ഗുണങ്ങളും ഗ്ലിസറിനുണ്ട്. അതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഗ്ലിസറിന്‍ മുഖത്ത് പുരട്ടാം. 

നാല്... 

മുഖത്തെ കറുത്ത പാടുകളെ അകറ്റാനും സ്കിന്‍ ക്ലിയര്‍ ചെയ്യാനും  ഗ്ലിസറിന്‍ മുഖത്ത് പുരട്ടാം. 

അഞ്ച്... 

ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാനും  ഗ്ലിസറിന്‍  സഹായിക്കും.

ആറ്... 

ചുണ്ടുകളിലെ ഇരുണ്ട നിറം മാറ്റാനും  ഗ്ലിസറിന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി രാത്രി ഉറങ്ങാൻ പോകുംമുൻപു പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ എന്നിവ സമം ചേർത്തു ചുണ്ടുകളിൽ പുരട്ടണം. ഇങ്ങനെ പതിവായി ചെയ്‌താൽ ചുണ്ടുകൾക്കു നല്ല നിറം കിട്ടും.

​മുഖത്ത് ​ഗ്ലിസറിൻ ഉപയോ​ഗിക്കേണ്ട വിധം...

ഗ്ലിസറിൻ പുരട്ടുന്നതിന് മുമ്പ് അത് വെള്ളത്തിലോ റോസ് വാട്ടറിലോ ചേർത്ത് നേർപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക. അതുപോലെ ഇവ ചെറിയ അളവിൽ മാത്രം ഉപയോഗിക്കുക. ഒരുപാട് നേരം ചർമ്മത്തിൽ വെയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക. ഗ്ലിസറിൻ പെട്ടന്ന് പൊടിയും മലിനീകരണവും വലിച്ചെടുക്കും എന്നതിനാൽ അൽപ്പസമയത്തിന് ശേഷം ഗ്ലിസറിൻ കഴുകിക്കളയുക.

Also read: വണ്ണം കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ജ്യൂസുകള്‍...

youtubevideo

click me!