സിനിമാതാരങ്ങളില്‍ തന്നെ വലിയൊരു വിഭാഗം പേരും തങ്ങളുടെ ഫിറ്റ്നസ് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. നടി ജ്യോതികയും ഇത്തരത്തില്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയയിലൂടെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.
സെലിബ്രിറ്റികള്‍ മിക്കവരും, പ്രത്യേകിച്ച് സിനിമാതാരങ്ങളെല്ലാം തന്നെ ഇന്ന് ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ്. പ്രായമോ ലിംഗഭേദമോ സിനിമയിലെ അവസരങ്ങളോ ഒന്നും അടിസ്ഥാനപ്പെടുത്തിയല്ല അധികയാളുകളും ഫിറ്റ്നസ് ലക്ഷ്യമിട്ട് വര്‍ക്കൗട്ടും ഡയറ്റുമെല്ലാം പാലിച്ച് മുന്നോട്ട് പോകുന്നത്.
സിനിമാതാരങ്ങളില്‍ തന്നെ വലിയൊരു വിഭാഗം പേരും തങ്ങളുടെ ഫിറ്റ്നസ് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. നടി ജ്യോതികയും ഇത്തരത്തില്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയയിലൂടെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. പ്രത്യേകിച്ച് വര്‍ക്കൗട്ട് വീഡിയോകളാണ് ജ്യോതിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
undefined
വിവാഹത്തിന് ശേഷം രണ്ട് കുട്ടികളും കുടുംബവുമായി മുന്നോട്ട് പോകുന്നതിനിടെ സിനിമയുടെ തിരക്കുകളില്‍ നിന്ന് അല്പം മാറിനിന്നിരുന്ന ജ്യോതിക ഇപ്പോള്‍ വീണ്ടും ജോലിയില്‍ ഫോക്കസ് ചെയ്ത്, സജീവമാണ്. അല്പം കൂടി ഗൗരവമായി അഭിനയത്തെയും സിനിമയെയും ജ്യോതിക ഇപ്പോള്‍ സമീപിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
നാല്പത്തിനാലുകാരിയായ ജ്യോതിക ഇപ്പോഴും പഴയ അതേ സൗന്ദര്യവും, ആറ്റിറ്റ്യൂഡും എങ്ങനെ കാത്തുസൂക്ഷിക്കുന്നുവെന്നാണ് ആരാധകര്‍ എപ്പോഴും ഇവരോട് ചോദിക്കാറ്. ഭര്‍ത്താവും നടനുമായ സൂര്യയുടെയും കുടുംബത്തിന്റെയും പിന്തുണ തന്നെയാണ് തന്റെ ഏറ്റവും വലിയ കരുത്തും സന്തോഷവും എന്നാണ് പലപ്പോഴും അഭിമുഖങ്ങളിലൂടെയും മറ്റും ജ്യോതിക പറയാറ്.
ഇപ്പോഴിതാ ഭാര്യയുടെ വര്‍ക്കൗട്ട് വീഡിയോ അഭിമാനപൂര്‍വം പങ്കുവച്ചുകൊണ്ട് സൂര്യ, ജ്യോതിക പറയാറുള്ളതെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് തെളിയിക്കുകയാണ്. ജ്യോതികയുടെ വര്‍ക്കൗട്ട് വീഡിയോ 'മൈ വണ്ടര്‍ വുമണ്‍' എന്ന അടിക്കുറിപ്പോടെയാണ് സൂര്യ ഇൻസ്റ്റ സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.
വെയിറ്റ് ട്രെയിനിംഗ് അടക്കം കഠിനമായ വര്‍ക്കൗട്ടുകളാണ് ജ്യോതിക ചെയ്യുന്നത്. ഇതില്‍ ജ്യോതികയെ അഭിനന്ദിക്കുന്നതിനും അവര്‍ക്ക് ആവേശം പകരുന്നതിനുമൊപ്പം തനിക്കുള്ള അഭിമാനം കൂടിയാണ് സൂര്യ പങ്കുവയ്ക്കുന്നത്.
Also Read:- 'നീയില്ലാതെ വീട് ഒരിക്കലും പഴയതുപോലെ ആകില്ല'; വേദന നിറഞ്ഞ വാക്കുകളുമായി പാര്‍വ്വതി...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-