സുരേഷ് ഗോപിയുടെ വൈറല്‍ ഷര്‍ട്ടില്‍ ഒളിഞ്ഞിരിക്കുന്നത് ഖജുരാഹോ പെയിന്‍റിങ്; ഡിസൈനര്‍ ഇവിടെയുണ്ട്

By Web Team  |  First Published Jun 7, 2024, 11:06 AM IST

റോഡ് ഷോയില്‍ സുരേഷ് ഗോപി ധരിച്ച ഷര്‍ട്ടും ഇതിനിടെ ശ്രദ്ധ നേടിയിരുന്നു. മഞ്ഞ നിറത്തിലുള്ള ഷര്‍ട്ടിലെ മനോഹരമായ പെയിന്‍റിങ് ആണ് ഷര്‍ട്ടിനെ ഹിറ്റാക്കിയത്. 


ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച ബിജെപി നേതാവ് സുരേഷ് ​ഗോപിയുടെ വിജയാഹ്ളാദ റാലി സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. റോഡ് ഷോയില്‍ സുരേഷ് ഗോപി ധരിച്ച ഷര്‍ട്ടും ഇതിനിടെ ശ്രദ്ധ നേടിയിരുന്നു. 

മഞ്ഞ നിറത്തിലുള്ള ഷര്‍ട്ടിലെ മനോഹരമായ പെയിന്‍റിങ് ആണ് ഷര്‍ട്ടിനെ ഹിറ്റാക്കിയത്. തുടര്‍ന്ന് എവിടെ നിന്നാണ് ഈ ഷര്‍ട്ട് എന്ന അന്വേഷണത്തിലായിരുന്നു സൈബര്‍ ലോകം. ഒടുവില്‍ ഇതാ ആ വൈറല്‍ ഷര്‍ട്ടിന് പിന്നിലെ കലാകാരിയെ കണ്ടുപിടിച്ചിരിക്കുകയാണ്. തൃശൂര്‍ പൂച്ചട്ടി സ്വദേശിയായ സ്മേര അജിത്ത് ആണ് സുരേഷ് ഗോപിക്കായി ഈ ഷര്‍ട്ട് ഡിസൈന്‍ ചെയ്തത്.

Latest Videos

ഖജുരാഹോ ഹാന്‍റ് പെയിന്‍റിങ്ങുകളാണ് സുരേഷ് ഗോപിയുടെ ഷര്‍ട്ടിന്‍റെ പ്രത്യേകത. ഖജുരാഹോ ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവ ഡിസൈന്‍ ചെയ്തത്. ലിനൻ ഷര്‍ട്ടിലാണ് ഡിസൈന്‍ ചെയ്തതെന്ന് സ്മേര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് ദിവസം കൊണ്ടാണ് ഷര്‍ട്ടില്‍ പെയിന്‍റിങ് ചെയ്തതത്. ഒരു സുഹൃത്ത് വഴി വിഷുവിന്‍റെ സമയത്താണ് ഷര്‍ട്ട് അദ്ദേഹത്തിന് ഗിഫ്റ്റായി നല്‍കിയതെന്നും സ്വന്തം ഇഷ്ടത്തിനാണ് ഡിസൈന്‍ തെരഞ്ഞെടുത്തത് എന്നും സ്മേര പറയുന്നു.വിജയാഘോഷത്തിന് ധരിക്കണമെന്ന് ആശംസിച്ചാണ് ഷര്‍ട്ടി നല്‍കിയതെന്നും അവ ധരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു എന്നും സ്മേര കൂട്ടിച്ചേര്‍ത്തു. 

ഷര്‍ട്ട് ധരിച്ച് ടിവിയില്‍ കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി. പൊതുവേ കേരളാ സ്റ്റൈല്‍ മ്യൂറല്‍സ് ആണ് അദ്ദേഹം ധരിച്ചു കണ്ടിട്ടുള്ളത്. അതുകൊണ്ടാണ് ഖജുരാഹോ ചെയ്തുകൊണ്ട് മാറ്റിപിടിക്കാമെന്ന് കരുതിയതെന്നും സ്മേര പറയുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി മ്യൂറല്‍ പെയിന്‍റിങ് ചെയ്യുകയാണ് സ്മേര. എംബി ബുരുദം നേടിയ സ്മേര തന്‍റെ പാഷന്‍ എന്ന നിലയിലാണ് ഇത് തൊഴിലായി തിരഞ്ഞെടുത്തത്.  ഓണ്‍ലൈന്‍ വഴി ആളുകളുടെ ആവശ്യം പ്രകാരമാണ് വസ്ത്രങ്ങളില്‍ പെയിന്‍റിങ് ചെയ്തു കൊടുക്കുന്നത്. ഷര്‍ട്ടിനു പുറമേ സാരിയിലും കുട്ടികളുടെ വസ്ത്രങ്ങളിലും പെയിന്‍റിങ് ചെയ്യുന്നുണ്ട്. 2000 രൂപ മുതലാണ് വില വരുന്നത്. ജ്വലറികളിലും ചെയ്യുന്നുണ്ടെന്നും സ്മേര പറയുന്നു.  

youtubevideo

 

 

Also read: പുരുഷന്മാർ ലാപ്ടോപ്പുകൾ മടിയിൽ വച്ച് ഉപയോഗിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക

click me!