ഫ്ലോറൽ ലെഹങ്കയില്‍ മനോഹരിയായി സുപ്രിയ മേനോൻ; ഒപ്പം ഷര്‍വാണിയില്‍ പൃഥ്വിരാജും; ചിത്രങ്ങള്‍...

By Web Team  |  First Published Feb 14, 2023, 5:04 PM IST

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സുപ്രിയയുടെ പോസ്റ്റുകളൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുന്ന സുപ്രിയയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ നേടുന്നത്. 


മലയാള സിനിമയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ്  പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും സ്റ്റാര്‍ ആണെങ്കില്‍, സിനിമാ നിര്‍മ്മാണത്തില്‍ തിളങ്ങുകയാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്‍റെ അമരക്കാരിയാണ് സുപ്രിയ.

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സുപ്രിയയുടെ പോസ്റ്റുകളൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുന്ന സുപ്രിയയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ നേടുന്നത്. ഫ്ലോറൽ പ്രിന്റുള്ള ത്രി ലെയേഡ് ലെഹങ്കയിലാണ് സുപ്രിയ തിളങ്ങിയത്. സ്വീക്വന്‍സുകളും മോട്ടി വര്‍ക്കുകളുമുള്ള മനോഹരമായ ഫ്ലോറൽ ലെഹങ്കയാണ് താരം അണിഞ്ഞത്. പോള്‍മി ആന്‍റ് ഹര്‍ഷിന്‍റെ വസ്ത്രം ആണ് സുപ്രിയ ധരിച്ചത്. 

 

സുപ്രിയ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങളില്‍ സുപ്രിയക്കൊപ്പം പൃഥ്വിരാജിനെയും കാണാം. ഷര്‍വാണി ആണ് താരത്തിന്‍റെ വേഷം. ഓഫ് വൈറ്റ് നിറത്തിലുള്ള ഷര്‍വാണിയില്‍ കൂള്‍ ലുക്കിലാണ് പൃഥ്വി. ചിത്രങ്ങള്‍ പൃഥ്വിവും തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ജയ്പൂരില്‍ നടന്ന ജയ്പൂരിൽ നടന്ന വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാർ ഇന്ത്യയുടെയും പ്രസിഡന്‍റ് കെ മാധവന്‍റെ മകന്‍റെ പങ്കെടുക്കാന്‍ എത്തിയതാണ് താരദമ്പതികള്‍.  

 

അക്ഷയ് കുമാർ, കമൽഹാസൻ, മോഹൻലാൽ, ആമിർ ഖാൻ, മുൻ ഭാര്യ കിരൺ റാവു, കരൺ ജോഹർ എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇവിടെ നിന്നുള്ള അക്ഷയ് കുമാറിന്‍റെയും മോഹന്‍ലാലിന്‍റെയും ഡാൻസ് വീഡിയോ ദിവസങ്ങള്‍ക്ക് മുന്‍പ് വൈറലായിരുന്നു. അക്ഷയ് കുമാറും പൃഥ്വിരാജgx വിവാഹത്തിൽ നൃത്തം ചെയ്യുന്നതിന്‍റെ ഒരു വീഡിയോയും വൈറലായിരുന്നു. 

Latest !! !!! pic.twitter.com/1Ta0DWabgg

— 𝘡𝘶𝘧𝘪 (@SufidulQuerist)

 

 

 

 

അതേസമയം, അടുത്തതായി റിലീസാകാനുള്ള അക്ഷയ് കുമാറിന്‍റെ ചിത്രം സെല്‍ഫിയാണ്. പൃഥ്വിരാജ് മലയാളത്തില്‍ നായകനായി എത്തിയ ഡ്രൈവിംഗ് ലൈസന്‍സിന്‍റെ റീമേക്കാണ് ഈ ചിത്രം. സെൽഫിയിൽ അക്ഷയ് കുമാറിനൊപ്പം ഇമ്രാൻ ഹാഷ്മി, നുഷ്രത്ത് ബറൂച്ച, ഡയാന പെന്‍റി എന്നിവരും ഉൾപ്പെടുന്നു. ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളിൽ എത്തുക.

Akshay Kumar Sir and Prithviraj Sukurmaran Dance Together at a K. Madhavan's Son wedding ❤️😌 pic.twitter.com/UqC1KNTsoY

— Arijit 🧢 || AKKian (@Arijit_AKKIan)

 

Also Read: ധോത്തി സ്കര്‍ട്ടില്‍ കിടിലന്‍ ലുക്കില്‍ സൊനാക്ഷി സിൻഹ; ചിത്രങ്ങള്‍ വൈറല്‍

click me!