സണ്ണിയെ കൈകളില്‍ കോരിയെടുത്ത് കൊണ്ട് വീടിന്റെ പ്രധാനവാതില്‍ കടക്കുന്ന ഡാനിയെല്‍ ആണ് ഒരു ചിത്രത്തില്‍. രണ്ടാമത്തെ ചിത്രത്തില്‍ മുഴുവന്‍ കുടുംബവും വീട്ടിലേക്ക് കടന്നുവരുന്നതാണ്. മൂന്നാമത്തെ ചിത്രമാണ് ആരാധകര്‍ ഏറ്റവുമധികം സ്വീകരിച്ചിരിക്കുന്നത്
നടിയും മോഡലുമായ സണ്ണി ലിയോണ്‍ തന്റെ ഭര്‍ത്താവ് ഡീനിയെല്‍ വെബറിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പം ലോസ് ആഞ്ചല്‍സിലായിരുന്നു താമസം. ഇടയ്ക്ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്താറുള്ള സണ്ണി മുംബൈ അടക്കമുള്ള നഗരങ്ങളില്‍ താല്‍ക്കാലികമായ കേന്ദ്രങ്ങളില്‍ തന്നെയാണ് താമസിക്കാറുള്ളത്.
ഇപ്പോഴിതാ സ്വന്തം രാജ്യത്തും സ്വന്തമായി ഒരു വീട് വേണമെന്ന ആഗ്രഹത്തില്‍ മുംബൈയില്‍ ഒരു വീട് വിലയ്ക്ക് വാങ്ങിയിരിക്കുകയാണ് താരം. ക്രിസ്റ്റല്‍ ഗ്രൂപ്പ് ബില്‍ഡേഴ്‌സിന്റെ 'അറ്റ്‌ലാന്റിസ്' എന്ന പ്രേജക്ടിന് കീഴിലുള്ള വീടാണ് സണ്ണി സ്വന്തമാക്കിയിരിക്കുന്നത്. സണ്ണിക്ക് പുറമെ അമിതാഭ് ബച്ചന്‍, സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ ആനന്ദ് എല്‍ റായ് തുടങ്ങിയവരെല്ലാം ഈ പ്രോജക്ടിലുള്‍പ്പെടുന്ന ഭവനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
നഗരഹൃദയത്തില്‍ തന്നെയാണ് വീട് എന്നാണ് സൂചന. ഇതിന്റെ ഏതാനും ചിത്രങ്ങള്‍ സണ്ണി തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ഗൃഹപ്രവേശം എന്ന മട്ടിലുള്ള ചിത്രങ്ങള്‍ തന്നെയാണ് സണ്ണി പങ്കുവച്ചിരിക്കുന്നത്.
സണ്ണിയെ കൈകളില്‍ കോരിയെടുത്ത് കൊണ്ട് വീടിന്റെ പ്രധാനവാതില്‍ കടക്കുന്ന ഡാനിയെല്‍ ആണ് ഒരു ചിത്രത്തില്‍. രണ്ടാമത്തെ ചിത്രത്തില്‍ മുഴുവന്‍ കുടുംബവും വീട്ടിലേക്ക് കടന്നുവരുന്നതാണ്. മൂന്നാമത്തെ ചിത്രമാണ് ആരാധകര്‍ ഏറ്റവുമധികം സ്വീകരിച്ചിരിക്കുന്നത്. കുടുംബം മുഴുവനും വെറും തറയിലിരുന്ന് കൊണ്ട് പിസ പങ്കിട്ട് കഴിക്കുന്നതാണ് മൂന്നാമത് ചിത്രം. ഒരു സാധാരണ കുടുംബത്തിന്റെ അതേ അനുഭവമാണ് ഈ ചിത്രം നല്‍കുന്നതെന്ന് ആരാധകര്‍ കുറിക്കുന്നു.
'ഇന്ത്യയില്‍ ഞങ്ങളുടെ ജീവിതത്തിന്റെ പുതിയൊരദ്ധ്യായം ഇവിടെ തുടങ്ങുകയാണ്. എനിക്ക് ഈ വീടും ഞങ്ങളുടെ ഇവിടത്തെ പുതിയ ജീവിതവും ഇഷ്ടപ്പെട്ടു. ഞങ്ങളുടെ മിടുക്കരായ മൂന്ന് കുട്ടികള്‍ കൂടിയാകുമ്പോള്‍ വീട് ശരിക്കും മനോഹരമായി മാറുകയാണ്...'- ചിത്രങ്ങള്‍ക്കൊപ്പം സണ്ണി കുറിച്ചു.
വീടിനെക്കുറിച്ച് കൃത്യമായ സൂചനകളോ, വ്യക്തതകളോ നല്‍കുന്ന ചിത്രങ്ങളല്ല സണ്ണി പങ്കുവച്ചിരിക്കുന്നത്. എങ്കിലും നഗരത്തിന്റെ തിരക്കുകള്‍ക്ക് അകത്ത് തന്നെയാണ് വീടെന്നാണ് മനസിലാക്കുവാന്‍ സാധിക്കുന്നത്. ഏതായാലും വരും ദിവസങ്ങളില്‍ വീടിന്റെ കൂടുതല്‍ ചിത്രങ്ങള്‍ സണ്ണി തന്നെ പങ്കുവയ്ക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
Also Read:- 39 കോടിയുടെ ആഢംബരഭവനം സ്വന്തമാക്കി നടി ജാന്‍വി കപൂര്‍!