ബ്ലൂ ഗൗണില്‍ മനോഹരിയായി സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Nov 21, 2022, 9:43 AM IST

നീല നിറത്തിലുള്ള ഗൗണില്‍ അതിമനോഹരിയായിരിക്കുകയാണ് സണ്ണി ലിയോണ്‍. ചിത്രങ്ങള്‍ സണ്ണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സീക്വിനുകള്‍ കൊണ്ടാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തത്.


പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡില്‍ എത്തിയ താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സണ്ണി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള സണ്ണിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

നീല നിറത്തിലുള്ള ഗൗണില്‍ അതിമനോഹരിയായിരിക്കുകയാണ് സണ്ണി ലിയോണ്‍. ചിത്രങ്ങള്‍ സണ്ണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സീക്വിനുകള്‍ കൊണ്ടാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ലോങ് ആയിട്ടുള്ള സ്ലീവാണ് ഗൗണിന്‍റെ പ്രത്യേകത. ഹൈ സ്ലിറ്റും ലോങ് നെക്കുമാണ് ഗൗണിനെ മനോഹരമാക്കുന്നത്. മിഷൈല്‍ സിന്‍കോ ആണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Sunny Leone (@sunnyleone)

 

മിനിമല്‍ ആഭരണങ്ങളാണ് ഇതിനൊപ്പം താരം തെരഞ്ഞെടുത്തത്. നിരവധി പേര്‍ താരത്തിന്‍റെ പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്തു. ഈ വസ്ത്രത്തില്‍ താരം ഒരു മത്സ്യകന്യകയെ പോലെ തന്നെയുണ്ടെന്നാണ് പലരുടെയും അഭിപ്രായം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

 

അതേസമയം, 2019 ഫെബ്രുവരിയൽ കൊച്ചിയിലെ വാലന്‍റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്ന് കരാർ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്ന സണ്ണിക്കെതിരെയുള്ള കേസിന് അടുത്തിടെ  ഹൈക്കോടയിൽ നിന്നും സ്റ്റേ ലഭിച്ചു. പെരുമ്പാവൂർ സ്വദേശി നൽകിയ വഞ്ചന കേസിനെതിരായ സണ്ണി ലിയോണിന്റെ ഹർജി പരിഗണിച്ചാണ് കോടതിയുത്തരവ്. പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്‍റെ പരാതിയിലെടുത്ത വ‌ഞ്ചനാ കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് സണ്ണി ലിയോൺ, ഭർത്താവ് ഡാനിയൽ വെബർ, മാനേജർ സുനിൽ  അടക്കം മൂന്ന് പേർ ഹൈക്കോടതിയെ സമീപിച്ചത്.

കരാർ പ്രകാരം വാഗ്ദാനം ചെയ്ത തുക കൃത്യസമയത്ത് നൽകാതെ പരാതിക്കാരനാണ് തങ്ങളെ വ‌ഞ്ചിച്ചത്. ഇക്കാരണത്താലാണ് കൊച്ചിയിലെ പരിപാടിയിൽ നിന്ന് പിൻമാറാൻ നിർബന്ധിതയായത്. സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ താൻ അടക്കമുള്ള അംഗങ്ങൾ കൊച്ചിയിലെത്തിയിരുന്നതായും  ഹർജിക്കാരി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 2020 മെയ് 12 ന്  ഫോണിൽ വിളിച്ച് നഷ്ടപരിഹാരമായി കോടികൾ നൽകിയില്ലെങ്കിൽ കേസ് നൽകുമെന്ന ഭീഷണിപ്പെടുത്തിയതായും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിന് വഴങ്ങാതെ വന്നപ്പോഴാണ് വ്യാജ പരാതി നൽകിയത്. 

Also Read: പിങ്ക് പ്ലീറ്റഡ് ഗൗണില്‍ തിളങ്ങി മലൈക അറോറ; വൈറലായി ചിത്രങ്ങള്‍...

click me!