ഫ്‌ളോറല്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Dec 2, 2022, 2:54 PM IST

ഫ്‌ളോറല്‍ കോ-ഓര്‍ഡ് സെറ്റിലുള്ള താരത്തിന്‍റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സണ്ണി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.


പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡില്‍ എത്തിയ താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സണ്ണി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള സണ്ണിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഫ്‌ളോറല്‍ കോ-ഓര്‍ഡ് സെറ്റിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സണ്ണി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ലീഫ് പ്രിന്‍റാണ് കോ-ഓര്‍ഡ് സെറ്റിനെ മനോഹരമാക്കുന്നത്. ലീല ബൈ എ എന്ന ഡിസൈനര്‍ ഹൗസില്‍ നിന്നുള്ള ഔട്ട്ഫിറ്റാണിത്.  യെല്ലോ സണ്‍ഗ്ലാസും അതേ നിറത്തിലുള്ള ഷൂസും കൂടിയായപ്പോള്‍ താരത്തിന്‍റെ ബീച്ച് ലുക്ക് കംപ്ലീറ്റായി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Sunny Leone (@sunnyleone)

 

മിസ് ഗ്ലാം ഡിസൈനര്‍ ഹൗസില്‍ നിന്നുള്ള ഫ്‌ളോറല്‍ ടോപ്പും സ്‌കര്‍ട്ടും ധരിച്ച ചിത്രവും സണ്ണി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഓറഞ്ചും മഞ്ഞയും പ്രിന്റുകളുള്ള ടോപ്പിന് ക്രോപ്പ് ഷ്രഗാണുള്ളത്. ബട്ടനുള്ള പ്ലീറ്റഡ് സ്‌കര്‍ട്ടാണ് ടോപ്പിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. ക്യൂട്ട് ലുക്ക് എന്നാണ് ചിത്രങ്ങള്‍ കണ്ട ആളുകളുടെ അഭിപ്രായം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

 

Also Read: യെല്ലോ സല്‍വാറില്‍ സുന്ദരിയായി സോനം കപൂര്‍; കമന്‍റുമായി അച്ഛന്‍ അനില്‍ കപൂര്‍

click me!