ഇനിയും ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങളാവശ്യമാണെന്നും ഗവേശഷകര്‍ പറയുന്നു. ഇതിനായി പഴയ സംഘം തന്നെ വീണ്ടും അടുത്തൊരു പഠനത്തിന് കൂടി തുടക്കമിട്ടിരിക്കുകയാണ്. നായകളെ ശരിയായ രീതിയില്‍ രോഗനിര്‍ണയം നടത്തുന്നതിനായി പരിശീലിപ്പിക്കുന്നതാണ് പുതിയ പഠനം
മനുഷ്യരുമായി ഏറ്റവും അടുത്തിടപഴകുന്ന ജീവിവര്‍ഗമാണ് നായകളുടേത്. മനുഷ്യരുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവും നായകള്‍ക്കുണ്ട്. മനുഷ്യരെ ബാധിക്കുന്ന അസുഖങ്ങള്‍ പോലും നായകള്‍ക്ക് മണത്ത് കണ്ടെത്താന്‍ കഴിയുമെന്നാണ് മുമ്പ് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
സ്ത്രീകളെ ബാധിക്കുന്ന അണ്ഡാശയ അര്‍ബുദമടക്കം പല അര്‍ബുദങ്ങള്‍ വരെ നായകള്‍ക്ക് കണ്ടെത്താന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്ന പഠനങ്ങള്‍ പോലും ഇക്കാലയളവിനുള്ളില്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് നമ്മള്‍. ഈ സാഹചര്യത്തില്‍ കൊവിഡ് രോഗവും പരിശീലിപ്പിച്ചുകഴിഞ്ഞാല്‍ നായകള്‍ക്ക് മണത്ത് കണ്ടെത്താന്‍ സാധിക്കുമെന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്.
undefined
ഉമിനീര്‍, വിയര്‍പ്പ് എന്നിവയിലൂടെ കൊവിഡ് കണ്ടെത്താന്‍ നായകള്‍ക്ക് സാധിക്കുമെന്ന തരത്തില്‍ നേരത്തേ പഠനങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ മൂത്ര സാമ്പിളിലൂടെ ശരിയായ പരിശീലനം നേടിയ നായകള്‍ക്ക് കൊവിഡ് രോഗം കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ നടന്നിരിക്കുന്ന പഠനം അവകാശപ്പെടുന്നത്.
പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് വെറ്ററിനറി മെഡിസിന്റെ വര്‍ക്കിംഗ് ഡോഗ് സെന്ററില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. മുമ്പും ഇത്തരത്തിലുള്ള പഠനങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. ഏതാണ്ട് 96 ശതമാനം കൃത്യതയോടെ നായകള്‍ക്ക് കൊവിഡ് രോഗം നിര്‍ണയിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
ഇനിയും ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങളാവശ്യമാണെന്നും ഗവേശഷകര്‍ പറയുന്നു. ഇതിനായി പഴയ സംഘം തന്നെ വീണ്ടും അടുത്തൊരു പഠനത്തിന് കൂടി തുടക്കമിട്ടിരിക്കുകയാണ്. നായകളെ ശരിയായ രീതിയില്‍ രോഗനിര്‍ണയം നടത്തുന്നതിനായി പരിശീലിപ്പിക്കുന്നതാണ് പുതിയ പഠനം. വളരെയധികം പോസിറ്റീവായ ഫലമാണ് വരും പഠനത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് ഗവേഷകയായ സിന്തിയ ഒട്ടോ പറയുന്നു.
Also Read:- നെഞ്ചിന്റെ ഭാഗങ്ങള്‍ മണത്ത് അസാധാരണമായി കുരയ്ക്കും; ഒടുവില്‍ അവരത് കണ്ടെത്തി...