പകല്‍ പഠനം രാത്രിയില്‍ ചായ വില്‍പന എന്നതാണത്രേ യുവാവിന്‍റെ ശീലം. ഏതോ കോച്ചിംഗ് ക്ലാസിന് പോകുന്നുണ്ട് അജയ്. ഇതിന്‍റെ ചെലവിന് വേണ്ടി കൂടിയാണ് രാത്രിയില്‍ ജോലി ചെയ്യുന്നത്. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സൈക്കിളില്‍ ചായ വില്‍പന നടത്തുന്ന യുവാവിനെയാണ് കാണുന്നത്.
പഠനത്തോടൊപ്പം പാര്‍ട് ടൈമായി ജോലിയും മുന്നോട്ട് കൊണ്ടുപോകുന്നവര്‍ ഏറെയുണ്ട്. ഇത് തീര്‍ച്ചയായും പ്രോത്സാഹനമോ അഭിനന്ദനമോ അര്‍ഹിക്കുന്ന കാര്യം തന്നെയാണ്. മിക്കവര്‍ക്കും വീട്ടിലെ സാഹചര്യം കൊണ്ട് തന്നെയാകാം ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് തിരിയേണ്ടിവരുന്നത്.
സമാനമായ രീതിയില്‍ പഠനത്തിനും തന്‍റെ ചെലവുകള്‍ക്കുമായി രാത്രിയില്‍ ചായ വില്‍പന നടത്തുന്നൊരു യുവാവിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
ഗോവിന്ദ് ഗുര്‍ജര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് അജയ് എന്ന യുവാവിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഗുര്‍ജര്‍ തന്നെയാണ് വീഡിയോയുടെ അടിക്കുറിപ്പായി അജയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും പങ്കുവച്ചത്.
പകല്‍ പഠനം രാത്രിയില്‍ ചായ വില്‍പന എന്നതാണത്രേ യുവാവിന്‍റെ ശീലം. ഏതോ കോച്ചിംഗ് ക്ലാസിന് പോകുന്നുണ്ട് അജയ്. ഇതിന്‍റെ ചെലവിന് വേണ്ടി കൂടിയാണ് രാത്രിയില്‍ ജോലി ചെയ്യുന്നത്. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സൈക്കിളില്‍ ചായ വില്‍പന നടത്തുന്ന യുവാവിനെയാണ് കാണുന്നത്.
ഊര്‍ജ്ജസ്വലതയോടെ രാത്രി മുഴുവൻ സൈക്കിള്‍ ചവിട്ടി ചായ വേണ്ടവര്‍ക്കെല്ലാം ചായ നല്‍കി ഇതില്‍ നിന്നുള്ള വരുമാനമുണ്ടാക്കും. പഠനത്തിന് പുറമെ താമസത്തിനും ഭക്ഷണത്തിനുമെല്ലാം ഇങ്ങനെ തന്നെയാണത്രേ ഈ യുവാവ് പണം കണ്ടെത്തുന്നത്.
ഏതായാലും അജയുടെ വീഡിയോ വലിയ രീതിയിലാണ് ട്വിറ്ററില്‍ ശ്രദ്ധേയമായിരിക്കുന്നത്. നിരവധി പേര്‍ ഈ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ഇവരെല്ലാം തന്നെ യുവാവിന്‍റെ അധ്വാനിച്ച് പഠിച്ച് മുന്നേറാനുള്ള മനസിനെ അഭിനന്ദിക്കുകയാണ്.
ഇതിനിടെ ധാരാളം പേര്‍ യുവാവിന് സഹായമെത്തിക്കാനുള്ള മനസും കാണിച്ചു. ഇതിനിടെ യുവാവിന്‍റെ മറ്റ് വിശദാംശങ്ങളും ഫോണ്‍ നമ്പറുമെല്ലാം ഗുര്‍ജറിനോട് ചോദിച്ചിരിക്കുകയാണ് ഒരുപാട് പേര്‍. തങ്ങള്‍ക്ക് സഹായിക്കാൻ താല്‍പര്യമുണ്ടെന്നാണ് ഇവര്‍ കമന്‍റുകളിലൂടെയും അറിയിക്കുന്നത്.
വീഡിയോ കാണാം...
इंदौर..
हमारे आदिवासी भाई अजय से मिलोगे..!
अजय दिन में पढ़ाई करता है और रात को चाय बेचता है ताकि कोचिंग,रहने,खाने का खर्चा निकल से..!
सच में अजय भगवान करे कभी बड़ा आदमी बन गया तो चाय बेचने वाला ये वीडियो अजय के संघर्ष का जीता जागता सबूत साबित होगा. pic.twitter.com/N2LnR6mo2T
Also Read:- കോര്‍പറേറ്റ് ജോലി വേണോ അതോ ചായക്കച്ചവടം വേണോ?