എന്തായാലും വിചിത്രമായ ഒരു വിവരം തന്നെയാണിതെന്നാണ് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. പതിനായിരക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്
ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളും ( Viral Video ) വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നമ്മെ തേടിയെത്തുന്നത്. ഇവയില്‍ പലതും നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളിലായിരിക്കും.അവിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന- നമ്മെ അമ്പരപ്പിക്കുന്ന അത്തരം വാര്‍ത്തകളും ദൃശ്യങ്ങളും തന്നെയാണ് എപ്പോഴും മുന്നില്‍ നില്‍ക്കുന്നതും.
ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് അധികവും സോഷ്യല്‍ മീഡിയിയല്‍ വൈറലാകാറ്. മുമ്പെല്ലാം ഓരോ വിഭവങ്ങളും എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് മനസിലാക്കിക്കാന്‍ റെസിപി പങ്കുവയ്ക്കലായിരുന്നു പ്രധാനമെങ്കില്‍ ഇപ്പോള്‍ ആ രീതിയെല്ലാം മാറി.
ഓരോ നാട്ടിലും യാത്ര ചെയ്‌തെത്തി, അവിടങ്ങളിലെ ഭക്ഷണസംസ്‌കാരത്തെയും വ്യത്യസ്തതയാര്‍ന്ന രീതികളെയും പരിചയപ്പെടുത്തുന്ന വീഡിയോകളാണ് ഇന്ന് അധികവും കാണുന്നത്. സ്ട്രീറ്റ് ഫുഡ് അഥവാ തെരുവിന്റെ രുചിഭേദങ്ങളാണ് ഇത്തരത്തിലുള്ള വീഡിയോകളില്‍ മിക്കവാറും കാണാറ്.
രുചി വൈവിധ്യങ്ങള്‍ മാത്രമല്ല, ഭക്ഷണം തയ്യാറാക്കുന്നത് മുതല്‍ അത് കച്ചവടം ചെയ്യുന്നത് വരെയുള്ള പ്രക്രിയയില്‍ വരുന്ന രസകരമായ വിവരങ്ങളെല്ലാം ഇന്ന് ഫുഡ് വ്‌ളോഗര്‍മാര്‍ മത്സരിച്ച് അവരുടെ വീഡിയോകള്‍ മുഖേന നമ്മളിലേക്ക് എത്തിക്കാറുണ്ട്.
അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 'ഫുഡീ വിശാല്‍' എന്ന യൂട്യൂബറാണ്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പഞ്ഞിമിഠായി വില്‍ക്കുന്ന കച്ചവടക്കാരനാണ് വീഡിയോയിലുള്ളത്. ഇദ്ദേഹം മിഠായി വില്‍ക്കുന്നത് പണം വാങ്ങി മാത്രമല്ല.
പണത്തിന് പകരം മറ്റൊന്ന് കൂടി പ്രതിഫലമായി ഇദ്ദേഹം വാങ്ങിക്കുന്നുണ്ട്. വേറൊന്നുമല്ല നമ്മുടെ തലമുടിയാണ് പണത്തിന് പകരം ഈ കച്ചവടക്കാരന്‍ വാങ്ങിച്ചുവയ്ക്കുന്നത്. കേട്ടാല്‍ ആരിലും അതിശയമുണ്ടാക്കുന്നതാണ് ഈ സംഭവം.
എങ്കിലും ഇത് സത്യമാണെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. തലയില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന മുടിയോ, മുറിച്ചെടുത്തതോ എല്ലാം ആകാം. കൊടുക്കുന്ന മുടിയുടെ അളവിന് അനുസരിച്ച് മിഠായി നല്‍കും. മുടി നിക്ഷേപിക്കാന്‍ പ്രത്യേക സഞ്ചിയും മറ്റും കച്ചവടം നടത്തുന്ന വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഇവിടെ കുട്ടികള്‍ മുടിയുമായി എത്തി, അത് സഞ്ചിയില്‍ നിക്ഷേപിച്ച ശേഷം മിഠായി വാങ്ങുന്നത് വീഡിയോയില്‍ കാണാം. കിലോയ്ക്ക് 3000 രൂപ എന്ന നിരക്കില്‍ ഈ മുടിയെല്ലാം പിന്നീട് ഇദ്ദേഹം വില്‍ക്കുകയാണേ്രത ചെയ്യുന്നത്. ഇതെല്ലാം വിഗ് നിര്‍മ്മിക്കാനായാണ് ഉപയോഗിക്കപ്പെടുന്നത്. നാലഞ്ച് വര്‍ഷത്തോളമായി ഈ രീതിയിലാണ് ഇദ്ദേഹം കച്ചവടം ചെയ്തുവരുന്നതത്രേ.
എന്തായാലും വിചിത്രമായ ഒരു വിവരം തന്നെയാണിതെന്നാണ് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. പതിനായിരക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കാണാം...
Also Read:- 'വിവാഹത്തിന് ഫോട്ടോഗ്രാഫര്‍ എടുക്കാന്‍ വിട്ടുപോകുന്ന ഫോട്ടോ...'
ഒരു ടൂ വീലറിന് വേണ്ടി മോഹിച്ച്, സ്വരുക്കൂട്ടിയ നാണയത്തുട്ടുകളുമായി വാഹന ഷോറൂമിലെത്തിയ ഒരു പച്ചക്കറി കച്ചവടക്കാരന്റെ ഹൃദ്യമായ കഥ. തെരുവില്‍ പച്ചക്കറി വില്‍പന നടത്തുന്ന ഇയാള്‍ ഏറെ നാളായി ഒരു ടൂ വീലര്‍ ആഗ്രഹിക്കുന്നു. ഇതിനുള്ള പണം തികയ്ക്കാന്‍ താന്‍ അല്‍പം കാത്തിരിക്കേണ്ടി വരുമെന്ന് മനസിലാക്കിയ ഹാഫിസ്, നാണയത്തുട്ടുകള്‍ ശേഖരിച്ചുതുടങ്ങി... Read More...