കണ്ടാല്‍ ഫുഡ് ഡെലിവെറി ഏജന്‍റ്; പക്ഷേ സംഗതി അതല്ല...

By Web Team  |  First Published Feb 8, 2023, 9:46 PM IST

ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ കൂടുമ്പോള്‍ റെസ്റ്റോറന്‍റുകളിലോ വഴിയോരക്കടകളിലോ എത്തി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം അതിന് അനുസരിച്ച് കുറയുമല്ലോ. അങ്ങനെയെങ്കില്‍ കച്ചവടം മോശമാകുന്ന കടക്കാര്‍ ഇത് മെച്ചപ്പെടുത്താൻ എന്തെങ്കിലും പുതിയ തന്ത്രവും കണ്ടെത്തേണ്ടിവരും.ഇങ്ങനെ ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ഒരു സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരൻ കണ്ടെത്തിയിരിക്കുന്ന തന്ത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.


ഇത് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകളുടെ കാലമാണ്. പ്രത്യേകിച്ച് നഗരങ്ങപ്രദേശങ്ങളിലാണെങ്കില്‍ ഫുഡ് ഡെലിവെറി ഏജന്‍റുകളെ മുട്ടി പോകാനിടമില്ലാത്തതായി തോന്നാം. അത്രമാത്രം ഫുഡ് ഡെലിവെറി ഏജന്‍റുകളെ നമുക്ക് തിരക്കുള്ള നിരത്തില്‍ കാണാൻ സാധിക്കും. 

ബൈക്കുകളെ ആശ്രയിച്ചാണ് ഇന്ന് ഫുഡ് ഡെലിവെറി ഏജന്‍റുകള്‍ ജോലി ചെയ്യുന്നത്. അതത് ആപ്പുകളുടെ ലേബലുള്ള യൂണിഫോമും അണിഞ്ഞ് കാരിയറില്‍ ഭക്ഷണവുമായി അങ്ങോളമിങ്ങോളം ബൈക്കില്‍ പോകുന്ന ഡെലിവെറി ഏജന്‍റുമാരുടെ കാഴ്ച സര്‍വസാധാരാണമാകുമ്പോള്‍ നാം മനസിലാക്കേണ്ടത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി സര്‍വീസുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തെ കുറിച്ചാണ്.

Latest Videos

undefined

ഇത്തരത്തില്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ കൂടുമ്പോള്‍ റെസ്റ്റോറന്‍റുകളിലോ വഴിയോരക്കടകളിലോ എത്തി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം അതിന് അനുസരിച്ച് കുറയുമല്ലോ. അങ്ങനെയെങ്കില്‍ കച്ചവടം മോശമാകുന്ന കടക്കാര്‍ ഇത് മെച്ചപ്പെടുത്താൻ എന്തെങ്കിലും പുതിയ തന്ത്രവും കണ്ടെത്തേണ്ടിവരും.

ഇങ്ങനെ ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ഒരു സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരൻ കണ്ടെത്തിയിരിക്കുന്ന തന്ത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഒരു ഫുഡ് ബ്ലോഗറാണ് ഇദ്ദേഹത്തിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കാഴ്ചയില്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ഏജന്‍റാണെന്ന് തോന്നും വിധത്തില്‍ ബൈക്കില്‍ യൂണിഫോമിന് സമാനമായ വസ്ത്രവും ധരിച്ച് കാരിയറും വച്ചാണ് ഇദ്ദേഹം പോകുന്നത്. എന്നാല്‍ സത്യത്തില്‍ ഈ കാരിയറില്‍ ഇദ്ദേഹം വില്‍പനയ്ക്കായി വച്ചിരിക്കുന്ന ഇഡ്ഡലിയും സാമ്പാറും ചട്ണിയുമാണ്.

ആവശ്യക്കാര്‍ക്ക്  ചെറിയ ഡിസ്പോസിബിള്‍ പാത്രത്തിലായി ഇഡ്ഡലിയും സാമ്പാറും ചട്ണിയും വിളമ്പിനല്‍കും. മൂന്ന് ഇഡ്ഡലിക്കാണെങ്കില്‍ മുപ്പതും നാല് ഇഡ്ഡലിക്കാണെങ്കില്‍ നാല്‍പത് രൂപയുമാണ് ഈടാക്കുന്നത്. കച്ചവടം പൊടിപൊടിക്കാൻ ആളുകളെ ആകര്‍ഷിക്കുന്നതിനാണ് ഡെലിവെറി ഏജന്‍റിന്‍റെ വേഷം. സംഭവം ഈ പരിശ്രമം വിജയം കണ്ടു എന്നുതന്നെ പറയാം. കാരണം ഈ വീഡിയോ കണ്ടിരിക്കുന്നതും പങ്കുവച്ചിരിക്കുന്നതും നിരവധി പേരാണ്. 

രസകരമായ വീഡിയോ കണ്ടുനോക്കൂ...

 

Also Read:- ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി ഡെലിവെറി ഏജന്‍റ് വന്നിരിക്കുന്നത് എവിടെയാണെന്ന് നോക്കിക്കേ...

click me!