ഇന്ന് പ്രാദേശികമായി സംഭവിക്കുന്ന കാര്യങ്ങള്‍ പോലും ലോകത്തിന്‍റെ ഓരോ മുക്കിലും മൂലയിലും വരെയെത്തുന്നത് സോഷ്യല്‍ മീഡിയയുടെ സാന്നിധ്യം കൊണ്ടാണ്. വളരെ വേഗത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ് ചെയ്യാറ്.
തെരുവനായ്ക്കളുടെ ആക്രമണങ്ങളുടെ പേരില്‍ തെരുവുനായ്ക്കളെ ഒന്നടങ്കം വെറുക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ എല്ലാ നായ്ക്കളും അക്രമകാരികളല്ല. എന്നുമാത്രമല്ല- ചില നായ്ക്കളെങ്കിലും മനുഷ്യര്‍ക്ക് ഉപകാരികളായോ മനുഷ്യരുടെ രക്ഷകരോ തന്നെ ആയി മാറാറുമുണ്ട്. ഇത്തരത്തിലൊരു സംഭവത്തിലേക്ക് ആണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
ഇന്ന് പ്രാദേശികമായി സംഭവിക്കുന്ന കാര്യങ്ങള്‍ പോലും ലോകത്തിന്‍റെ ഓരോ മുക്കിലും മൂലയിലും വരെയെത്തുന്നത് സോഷ്യല്‍ മീഡിയയുടെ സാന്നിധ്യം കൊണ്ടാണ്. വളരെ വേഗത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ് ചെയ്യാറ്. പല സംഭവങ്ങളും ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയോ വിവാദമോ എല്ലാം ആയി മാറാറുമുണ്ട്.
undefined
ഇങ്ങനെ ലെബനനിലെ ട്രിപ്പോളിയില്‍ നിന്നുള്ള ഒരസാധാരണ സംഭവമാണിപ്പോള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ഈ വാര്‍ത്തയും ഇത്രമാത്രം ശ്രദ്ധ പിടിച്ചുപറ്റിയത്.
ഒരു നവജാത ശിശുവിന്‍റെ ജീവൻ തെരുവുനായ രക്ഷപ്പെടുത്തിയെന്നതാണ് വാര്‍ത്ത. അത് എങ്ങനെയെന്നല്ലേ? പറയാം.
മാലിന്യങ്ങള്‍ ഒന്നിച്ച് തള്ളുന്ന ഒരു സ്ഥലത്ത് നിന്നാണ് തെരുവുനായയ്ക്ക് കുഞ്ഞിനെ കിട്ടിയതത്രേ. ആരോ മാലിന് കൂമ്പാരത്തിലേക്ക് വേസ്റ്റ് ഇടാനുപയോഗിക്കുന്ന ഗാര്‍ബേജ് കവറിലാക്കി കുഞ്ഞിനെ എറിഞ്ഞതാണെന്നാണ് കരുതപ്പെടുന്നത്. ഈ കവറും കടിച്ചെടുത്ത് കൊണ്ട് നായ അതുവഴി വന്ന മനുഷ്യരുടെ അടുത്തേക്ക് ഓടുകയായിരുന്നു.
അങ്ങനെ വഴിയാത്രക്കാരിലൊരാള്‍ ഇത് ശ്രദ്ധിക്കുകയും നായയുടെ സമീപത്തേക്ക് വരികയുമായിരുന്നു. ഇതോടെ നായ കടിച്ചുപിടിച്ചിരുന്ന സഞ്ചി അയാള്‍ക്ക് നേരെ കാണിച്ചു. സഞ്ചിക്ക് അകത്ത് ജീവനുള്ള മനുഷ്യക്കുഞ്ഞാണെന്ന് മനസിലാക്കിയതോടെ ഇദ്ദേഹം നേരെ കുഞ്ഞിനെ കയ്യിലെടുക്കുകയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
ചെറിയ പോറലുകളൊഴികെ കുഞ്ഞിന് കാര്യമായ പരുക്കുകളൊന്നുമേറ്റിട്ടില്ല. എങ്കിലും കുഞ്ഞ് ഇപ്പോഴും ചികിത്സയില്‍ തന്നെയാണെന്നാണ് സൂചന. ട്രിപ്പോളിയില്‍ നിന്നുതന്നെയുള്ള ഫരീദ് എന്നയാള്‍ സംഭവം ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് സംഭവം ഏവരുമറിഞ്ഞത്. എന്തായാലും ആ തെരുവുനായയ്ക്ക് തന്നെയാണ് കയ്യടി മുഴുവൻ കിട്ടുന്നത്.
ഒരു കുഞ്ഞിന്‍റെ ജീവൻ രക്ഷപ്പെടുത്താനും മാത്രമുള്ള പക്വത അത് കാട്ടിയല്ലോ, മനുഷ്യര്‍ക്ക് തന്നെ മാതൃകയാവുകയാണ് ഇതോടെ ആ മിണ്ടാപ്രാണിയെന്നുമെല്ലാം നിരവധി പേര്‍ കമന്‍റിലൂടെ കുറിച്ചിരിക്കുന്നു.
ചിത്രം: പ്രതീകാത്മകം
Also Read:- വളര്‍ത്തുനായ്ക്കളോട് ഇഷ്ടമുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ വീഡിയോയും നിങ്ങള്‍ക്കിഷ്ടമാകും...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-