സോഷ്യല്‍ മീഡിയയിലൂടെ കാണുന്ന വൈറല്‍ വീഡിയോകളില്‍ മിക്കതും കണ്ടുകഴിയുന്നതോടെ തന്നെ നമ്മുടെ മനസില്‍ നിന്ന് മാഞ്ഞുപോകുന്നതായിരിക്കും. എന്നാല്‍ ചില വീഡിയോകള്‍ പിന്നീടും ഏറെ നേരത്തേക്കോ അല്ലെങ്കില്‍ ദിവസങ്ങളോളമോ ഉള്ളില്‍ തന്നെ കിടക്കാം.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിൽ വ്യത്യസ്തവും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും ജനശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി തന്നെ ബോധപൂര്‍വ്വം തയ്യാറാക്കുന്നത് ആകാറുണ്ട്. എന്നാല്‍ മറ്റ് ചിലതാകട്ടെ, ആകസ്മികമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളുമായിരിക്കും. ഇത്തരം വീഡിയോകള്‍ക്കാണ് പക്ഷേ യഥാര്‍ത്ഥത്തില്‍ കാഴ്ചക്കാരെ ഏറെയും ലഭിക്കാറ്.
എന്തായാലും സോഷ്യല്‍ മീഡിയയിലൂടെ കാണുന്ന വൈറല്‍ വീഡിയോകളില്‍ മിക്കതും കണ്ടുകഴിയുന്നതോടെ തന്നെ നമ്മുടെ മനസില്‍ നിന്ന് മാഞ്ഞുപോകുന്നതായിരിക്കും. എന്നാല്‍ ചില വീഡിയോകള്‍ പിന്നീടും ഏറെ നേരത്തേക്കോ അല്ലെങ്കില്‍ ദിവസങ്ങളോളമോ ഉള്ളില്‍ തന്നെ കിടക്കാം.
ഇപ്പോഴിതാ ട്വിറ്ററില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ നോക്കൂ. ഇത് സത്യത്തില്‍ മുഴുവനായും ആകസ്മികമായ സംഭവമായി പറയാൻ സാധിക്കില്ല. എങ്കില്‍ പോലും തീര്‍ത്തും അപ്രതീക്ഷിതമായി ലഭിക്കുന്നൊരു സമ്മാനം എങ്ങനെ ഒരു മനുഷ്യനെ സന്തോഷിപ്പിക്കാം എന്നത് ഈ വീഡിയോയില്‍ കാണാൻ സാധിക്കും.
തിരക്കുള്ള റോഡിന്‍റെ അരികിലായി ഇരിക്കുന്ന ചെരുപ്പുകുത്തിയായ യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. യുവാവ് അറിയാതെ ഒരു പാക്കറ്റില്‍ ഭക്ഷണവുമായി പിറകിലൂടെ എത്തുകയാണ് മറ്റൊരാള്‍. ഈ പൊതി യുവാവിന് അരികില്‍ വച്ച ശേഷം ഇദ്ദേഹം ഇവിടെ നിന്ന് പോകുന്നു.
അല്‍പസമയത്തിനകം യുവാവ് ഭക്ഷണപ്പൊതി കാണുന്നു. വീഡിയോയുടെ ഇവിടെ വരെയുള്ള ഭാഗങ്ങള്‍ മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് അനുസരിച്ച് തന്നെയാണെന്നത് വ്യക്തമാണ്. എന്നാല്‍ ഇതിന് ശേഷം ഭക്ഷണപ്പൊതി തുറന്ന് അതിലുണ്ടായിരുന്ന ബര്‍ഗറെടുത്ത് കഴിക്കുന്ന യുവാവിന്‍റെ മുഖത്ത് വിരിഞ്ഞ ചിരിയും സന്തോഷവുമൊന്നും ഒരിക്കലും പറഞ്ഞ് ചെയ്തതോ, അല്ലെങ്കില്‍ തീരുമാനിച്ച് ചെയ്തതോ അല്ലെന്നും അത് കണ്ടാലേ അറിയാമെന്നും വീഡിയോ കണ്ടവരെല്ലാം പറയുന്നു.
ഭക്ഷണം ആസ്വദിച്ച് കഴിക്കുമ്പോള്‍ യുവാവിന്‍റെ മുഖത്ത് മധുരമുള്ള ചിരി വിടരുകയാണ്. ഈ ചിരിയോടെ തന്നെയാണ് ബാക്കി ഭക്ഷണവും ഇദ്ദേഹം കഴിക്കുന്നത്. മറ്റൊന്നുമില്ലെങ്കിലും ഇങ്ങനെ സംതൃപ്തിയുടെ ഒരു ചിരി കിട്ടിയാല്‍ അതൊക്കെ തന്നെയല്ലേ ജീവിതത്തിലെ സന്തോഷങ്ങളെന്നും വീഡിയോ കണ്ടവര്‍ പറയുന്നു.
വീഡിയോ കാണാം...
That smile💙
pic.twitter.com/KU12YipRJX
Also Read:- ആനന്ദക്കണ്ണീരില്‍ അച്ഛൻ, അഭിമാനത്തോടെ മകള്‍; വീഡിയോ