രാജസ്ഥാനിലെ കോട്ടയില്‍ എൻട്രൻസ് കോച്ചിംഗിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ നടപ്പിലാക്കിയ പുതിയൊരു സജ്ജീകരണത്തിനെതിരെ വ്യാപകമായ വിമര്‍ശനം വരികയാണിപ്പോള്‍.
പഠനത്തിന്‍റെ ഭാഗമായുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം സഹിക്കാനാകാതെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ ഏറെ ദുഖത്തോടെയാണ് നാം കേള്‍ക്കാറുള്ളത്. പലപ്പോഴും ചെറിയൊരു കരുതലോ, ഒരു പിൻവിളിയോ ഉണ്ടായിരുന്നെങ്കില്‍ - ഒന്ന് തുറന്ന് സംസാരിച്ചിരുന്നുവെങ്കില്‍ മരണത്തിന് വിട്ടുകൊടുക്കാതെ നമ്മള്‍ പിടിച്ചുവയ്ക്കുമായിരുന്നല്ലോ എന്ന തോന്നലാണ് നമ്മെ അത്രകണ്ട് നിരാശയിലാഴ്ത്തുന്നത്.
എന്തായാലും ആത്മഹത്യയില്‍ നിന്ന് ഒരു വ്യക്തിയെ പിന്തിരിപ്പിക്കുകയെന്നത് പലപ്പോഴും മറ്റുള്ളവരെ കൊണ്ട് സാധിക്കുന്ന കാര്യമല്ല. അതേസമയം മാനസികമായ ശക്തി പകര്‍ന്ന് ധൈര്യമായി പ്രതിസന്ധികളെ നേരിടാൻ വ്യക്തികളെ പ്രാപ്തരാക്കാൻ സാധിക്കുകയാണെങ്കില്‍ അതുതന്നെയാണ് ആത്മഹത്യയെ പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗം.
undefined
വിദ്യാര്‍ത്ഥികള്‍ക്കാണെങ്കിലും അല്ലെങ്കിലും ആത്മഹത്യ പോലൊരു കടുത്ത തീരുമാനത്തിലേക്ക് എത്താതിരിക്കാൻ മാനസികാരോഗ്യ അവബോധം നല്‍കാൻ കഴിയുകയെന്നതാണ് ചെയ്യാവുന്ന കാര്യം.
എന്നാല്‍ രാജസ്ഥാനിലെ കോട്ടയില്‍ എൻട്രൻസ് കോച്ചിംഗിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ നടപ്പിലാക്കിയ പുതിയൊരു സജ്ജീകരണത്തിനെതിരെ വ്യാപകമായ വിമര്‍ശനം വരികയാണിപ്പോള്‍.
ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന എൻട്രൻസ് കോച്ചിംഗ് ഹബ്ബായ - രാജസ്ഥാനിലെ കോട്ടയില്‍ പഠനസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ വര്‍ഷം മാത്രം 20 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഈ മാസം മാത്രം നാല് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു.
ഇങ്ങനെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിച്ചുവരുന്നത് തടയാൻ ഹോസ്റ്റലുകളിലും പിജി (പേയിംഗ് ഗസ്റ്റ്) മുറികളിലുമെല്ലാം സ്പ്രിംഗ് എഫക്ടുള്ള സീലിംഗ് ഫാൻ പിടിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. ഭാരമെന്തെങ്കിലും വന്നാല്‍ ഫാൻ താഴേക്ക് തൂങ്ങുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇതോടെ ഫാനില്‍ തൂങ്ങിമരിക്കാനുള്ള സാധ്യത ഇല്ലാതാക്കാമെന്നാണ് അധികൃതര്‍ ചിന്തിച്ചത്.
എന്നാല്‍ പ്രശ്നത്തെ വളരെ നിസാരമായി എടുക്കുന്നൊരു സമീപനമാണിതെന്നാണ് ഉയരുന്ന വിമര്‍ശനം. വിദ്യാര്‍ത്ഥികളുടെ പഠനസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത്, അവര്‍ക്ക് മാനസികാരോഗ്യപ്രശ്നങ്ങളെ തരണം ചെയ്യുന്നതിനുള്ള ചുറ്റുപാട്- കരുതല്‍- പിന്തുണ എല്ലാം നല്‍കുന്നതിന് പകരം ഇത്തരത്തില്‍ വളരെ നിസാരമായ മട്ടിലൊരു പ്രതിവിധിയാണോ കാണുന്നത് എന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.
സ്പ്രിംഗ് എഫക്ടുള്ള ഫാനുകള്‍ പിടിപ്പിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നതോടെ വ്യാപകമായ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഒരു പ്രശ്നമുണ്ടാകുമ്പോള്‍ അതിന്‍റെ കാരണം കണ്ടെത്തി പരിഹരിക്കാൻ നില്‍ക്കാതെ- താല്‍ക്കാലികമായ പരിഹാരങ്ങള്‍ക്ക് പിന്നാലെ പോകുന്ന അപക്വമായ പ്രവണത കൂടുതല്‍ ദുരന്തങ്ങളിലേക്കേ വഴിവയ്ക്കൂ എന്നും വിമര്‍ശകര്‍ പറയുന്നു.
വീഡിയോ...
| Spring-loaded fans installed in all hostels and paying guest (PG) accommodations of Kota to decrease suicide cases among students, (17.08) https://t.co/laxcU1LHeW pic.twitter.com/J16ccd4X0S
— ANI MP/CG/Rajasthan (@ANI_MP_CG_RJ)Also Read:- സൈലന്‍റ് കില്ലേഴ്സ് എന്നറിയപ്പെടുന്ന മൂന്ന് രോഗങ്ങള്‍; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-