ബീജദാനം വഴി കുട്ടികളുണ്ടായ മാതാപിതാക്കളുടെ ഒരു ഒത്തുചേരലുണ്ടായിരുന്നു. കുട്ടികള്‍ക്കൊപ്പമാണ് ഇവരെല്ലാം എത്തിയത്. അപ്പോഴാണ് പല കുട്ടികളും തമ്മിലുള്ള സാമ്യത ഇവര്‍ ശ്രദ്ധിക്കുന്നത്.
ആരോഗ്യസംബന്ധമായ കാരണങ്ങള്‍ കൊണ്ട് കുട്ടികളുണ്ടാകില്ലെന്ന് ഉറപ്പാകുന്ന ദമ്പതികള്‍ക്കായി ബീജം ദാനം ചെയ്യുന്നവരുണ്ട്. ഇത് ഇന്ന് എല്ലാ രാജ്യങ്ങളിലും നടന്നുവരുന്ന സംഭവമാണ്. നിയമത്തിന് വിധേയമായാണ് ഇത്തരത്തില്‍ ബീജദാനവും സ്വീകരണവും നടക്കുക.
ഓരോ രാജ്യത്തും ഇതിന് പ്രത്യേകമായ നിയമാവലി തന്നെയുണ്ട്. എവിടെയാലും ബീജദാനം നടത്തുന്നവര്‍ക്ക് സ്വന്തം താല്‍പര്യാനുസരണം നിരവധി പേര്‍ക്ക് ബീജം ദാനം ചെയ്യാനോ, സ്വന്തമായി സ്വീകര്‍ത്താക്കളെ കണ്ടെത്തി അവരുമായി ഡില്‍ നടത്താനോ സാധിക്കില്ല. ഇത് നിയമത്തിന് എതിരായി വരാം.
undefined
സമാനമായൊരു സംഭവമാണിപ്പോള്‍ ഓസ്ട്രേലിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബീജദാനത്തിലൂടെ അറുപതിലേറെ കുട്ടികളുടെ പിതാവായ ഒരാള്‍ നിയമവിരുദ്ധമായി ബീജദാനം നടത്തിയതിന് ഇവിടെ പിടിയിലായിരിക്കുകയാണ്.
തികച്ചും അവിചാരിതമായാണ് ഇദ്ദേഹത്തിന് പിടി വീണിരിക്കുന്നത്. ബീജദാനം വഴി കുട്ടികളുണ്ടായ മാതാപിതാക്കളുടെ ഒരു ഒത്തുചേരലുണ്ടായിരുന്നു. കുട്ടികള്‍ക്കൊപ്പമാണ് ഇവരെല്ലാം എത്തിയത്. അപ്പോഴാണ് പല കുട്ടികളും തമ്മിലുള്ള സാമ്യത ഇവര്‍ ശ്രദ്ധിക്കുന്നത്.
ഇതോടെയാണ് സംശയത്തിലായ മാതാപിതാക്കള്‍ സംഭവത്തില്‍ പരാതി നല്‍കുന്നത്. ഈ പരാതിയില്‍ അന്വേഷണം വന്നതോടെ ബീജദാതാവ് കുടുങ്ങുകയും ചെയ്തു. ഔദ്യോഗികമായി ഒരു ക്ലിനിക്ക് വഴിയേ ഇദ്ദേഹം ബീജദാനം നടത്തിയിട്ടുള്ളൂ. ബാക്കി മുഴുൻ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയും മറ്റും കണ്ടെത്തിയ കോണ്ടാക്ടുകളിലൂടെയാണ് നടത്തിയിട്ടുള്ളത്.
ബീജദാനം നടത്തുന്നതിന് വളരെ ചെറിയ ചാര്‍ജ് മാത്രമാണ് ക്ലിനിക്കുകള്‍ നല്‍കുക. ഇതിന് പുറമെ ബീജം സ്വീകരിച്ചവരില്‍ നിന്ന് പണമോ മറ്റ് സമ്മാനങ്ങളോ വാങ്ങുന്നതും നിയമവിരുദ്ധമാണ്. എന്നാലിയാള്‍ ഇത്തരത്തില്‍ സ്വീകര്‍ത്താക്കളില്‍ നിന്ന് പണവും മറ്റ് സമ്മാനങ്ങളുമെല്ലാം കൈപ്പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇയാളുടെ വംശം- കുടുംബം എന്നിങ്ങനെയുള്ള പശ്ചാത്തലവും വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
Also Read:- ഏഴ് കുഞ്ഞുങ്ങള്‍, എട്ടാമത് കുഞ്ഞിനായി കാത്തിരുന്ന ദമ്പതികള്‍ക്ക് കിടിലൻ 'സര്‍പ്രൈസ്'...