പരിമിതികളെ വക വയ്ക്കാതെ അധ്വാനിക്കാൻ ഇദ്ദേഹം കാണിക്കുന്ന മനസിന് വൻ കയ്യടിയാണ് കിട്ടുന്നത്. വീഡിയോ വന്ന് മൂന്ന് ദിവസത്തിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ഇദ്ദേഹം.
ഇത് ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ കാലമാണ്. നഗരപ്രദേശങ്ങളിലെല്ലാം തന്നെ ഇന്ന് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സര്‍വീസ് സജീവമായിക്കഴിഞ്ഞിട്ടുണ്ട്. നിരത്തിലൂടെ സ്വിഗിയുടെയും സൊമാറ്റോയുടെയുമെല്ലാം യൂണിഫോമും അണിഞ്ഞ് ടൂവീലറിലൂടെ പാഞ്ഞുപോകുന്ന ഡെലിവെറി ഏജന്‍റുമാരുടെ തിരക്ക് കാണുമ്പോള്‍ തന്നെ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി എത്രമാത്രം നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട് എന്നത് വ്യക്തമാകും.
ഇതിനിടയില്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവെറിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്തകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. പോസിറ്റീവായതും നെഗറ്റീവായതുമായ വാര്‍ത്തകളും വീഡിയോകളും ഇതിലുണ്ടാകും.
undefined
ഇപ്പോഴിതാ ഒരു സൊമാറ്റോ ഡെലിവെറി ഏജന്‍റിന്‍റെ വീഡിയോ ആണ് ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാകുന്നത്. ഒരു ബ്ലോഗറാണ്, പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ സര്‍ദാര്‍ ഇഖ്ബാല്‍ സിംഗ് എന്ന സൊമാറ്റോ ഡെലിവെറി ഏജന്‍റിന്‍റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയിയല്‍ ആദ്യമായി പങ്കുവച്ചത്.
ഒരു റോഡപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട സര്‍ദാര്‍ ഇഖ്ബാല്‍ സിംഗ്, തന്നെക്കൊണ്ട് ആകുംവിധം പ്രയത്നിച്ച് കുടുംബം പോറ്റുകയാണ്. അതിന് വേണ്ടിയാണ് സൊമാറ്റോ ഡെലിവെറി ഏജന്‍റിന്‍റെ വേഷമണിഞ്ഞിരിക്കുന്നത്. വീല്‍ ചെയറില്‍ മാത്രം ചലിക്കാൻ സാധിക്കുന്ന ഇദ്ദേഹത്തിനായി പ്രത്യേകം തയ്യാറാക്കിയ ടൂവീലറുണ്ട്. ഇതില്‍ കയറി രാവിലെ തന്നെ വീട്ടില്‍ നിന്നിറങ്ങും. പിന്നീട് കിട്ടുന്ന ഓര്‍ഡറുകളെല്ലാം എടുത്ത് കഴിയും വിധത്തില്‍ തന്‍റെ വാഹനത്തില്‍ കസ്റ്റമേഴ്സിന്‍റെ അടുത്തെത്തും.
പരിമിതികളെ വക വയ്ക്കാതെ അധ്വാനിക്കാൻ ഇദ്ദേഹം കാണിക്കുന്ന മനസിന് വൻ കയ്യടിയാണ് കിട്ടുന്നത്. വീഡിയോ വന്ന് മൂന്ന് ദിവസത്തിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ഇദ്ദേഹം. അനേകം മനുഷ്യരാണ് ഇദ്ദേഹത്തിന് അഭിനന്ദനവും സ്നേഹവും ബഹുമാനവുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നത്.
വീഡിയോ കാണാം...
Also Read:- കടയില്‍ നിന്ന് വാങ്ങിയ ചൂലിന്‍റെ പാക്കറ്റില്‍ എഴുതിയിരിക്കുന്നത് കണ്ടോ; സംഭവം വൈറലായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-