മകന്‍ വായുവിനായി സൂപ്പർക്യൂട്ട് നഴ്സറി ഒരുക്കി സോനം; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Nov 13, 2022, 4:31 PM IST

'വായു കപൂർ അഹൂജ' എന്നാണ് കുഞ്ഞിന്‍റെ പേര്. മകനൊപ്പമുള്ള ചിത്രങ്ങളും സോനം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വായുവിന് വേണ്ടി ഒരുക്കിയ നഴ്സറിയുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് സോനം. ഇന്‍സ്റ്റഗ്രാമിലൂടെ സോനം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.


ബോളിവുഡ് നടി സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. 'തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം'- ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. മുത്തച്ഛനായതിന്റെ സന്തോഷം അനില്‍ കപൂറും അറിയിച്ചിരുന്നു.

'വായു കപൂർ അഹൂജ' എന്നാണ് കുഞ്ഞിന്‍റെ പേര്. മകനൊപ്പമുള്ള ചിത്രങ്ങളും സോനം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വായുവിന് വേണ്ടി ഒരുക്കിയ നഴ്സറിയുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് സോനം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് സോനം ചിത്രങ്ങള്‍ പങ്കുവച്ചത്.

Latest Videos

ഗ്രേ- വൈറ്റ് തീമിലാണ് താരം മകന്‍റെ നഴ്സറി ഒരുക്കിയിരിക്കുന്നത്. വായുവിന്‍റെ ബെഡും തൊട്ടിലും കളിപ്പാട്ടങ്ങളുമൊക്കെ ചിത്രങ്ങളില്‍ കാണാം. തന്‍റെ അമ്മയാണ് വായുവിനായി നഴ്സറി ഒരിക്കാന്‍ സഹായിച്ചതെന്ന് പറയുന്ന താരം, അമ്മയ്ക്ക് നന്ദി പറയാനും മറന്നില്ല. കൂടാതെ ഇതിനായി സഹായിച്ച സഹോദരിക്കും കൂട്ടുകാരികള്‍ക്കുമൊക്കെ സോനം നന്ദി പറയുന്നുണ്ട്. നഴ്സറിക്കായി വാള്‍പേപ്പര്‍ അടക്കം ഓരോന്നും ഡിസൈന്‍ ചെയ്തവര്‍ക്കും സോനം നന്ദി അറിയിക്കുന്നുണ്ട്.

 

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചതിന് ശേഷം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും സോനം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഓഗസ്റ്റ് ഇരുപതിനാണ് സോനം കപൂർ ആൺകുഞ്ഞിന് ജന്മം നൽകിയത്.

സഞ്ജയ് ലീല ബൻസാലിയുടെ 'സാവരിയാ' എന്ന ചിത്രത്തിലൂടെയാണ് സോനം കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. റൺബീർ കപൂർ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. റൺബീറിന്റേയും ആദ്യ ബോളിവുഡ് ചിത്രമായിരുന്നു  അത്. അഭിനേത്രിയായി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടായിരുന്നു സോനം കപൂർ. സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിൽ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു താരം. 

Also Read: കുട്ടികള്‍ക്ക് റാഗി ഇങ്ങനെ കൊടുക്കാം; അറിയാം ഗുണങ്ങള്‍...

click me!