സോനം തൻ്റെ ജന്മദിന കേക്കിൻ്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്തു. സ്ട്രോബെറി കൊണ്ട് അലങ്കരിച്ച ചോക്ലേറ്റ് കേക്കാണ് മുറിച്ചതെന്നും സോനം പോസ്റ്റിൽ കുറിച്ചു.
ജൂൺ 9 നായിരുന്നു ബോളിവുഡ് താരം സോനം കപൂറിന്റെ പിറന്നാൾ. താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഓഫ് ഷോൾഡറിലുള്ള ലോങ് ഗൗൺ ധരിച്ചുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, സ്‌കോട്ട്‌ലൻഡിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് തൻ്റെ ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. എൻ്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നവരുമായി ആഘോഷിച്ച പിറന്നാൾ എന്ന് കുറിച്ച് കൊണ്ടുള്ള പോസ്റ്റാണ് സോനം കപൂർ പങ്കുവച്ചിരിക്കുന്നത്.
ഡിന്നർ പാർട്ടിയിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തിരിക്കുന്നത് ചിത്രങ്ങളിൽ കാണാം.
മെഴുകുതിരികളും പൂക്കളും കൊണ്ട് മേശ മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. സോനം തൻ്റെ ജന്മദിന കേക്കിൻ്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്തു.
സ്ട്രോബെറി കൊണ്ട് അലങ്കരിച്ച ചോക്ലേറ്റ് കേക്കാണ് മുറിച്ചതെന്നും സോനം പോസ്റ്റിൽ കുറിച്ചു. മെഴുകുതിരികൾ ഊതിക്കെടുത്തിയ കേക്ക് മുറിക്കുന്നതും ചിത്രങ്ങളിലുണ്ട്. പിറന്നാൽ ഇത്രയും മനോഹരമാക്കിയതിന് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും നന്ദി കുറിച്ച് കൊണ്ടാണ് സോനം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മനീഷ് മൽഹോത്രയുടെ ചോക്കര്‍, സബ്യസാചിയുടെ നെക്ലേസ്; കിടിലന്‍ ലുക്കില്‍ റിഹാന; ചിത്രങ്ങള്‍ വൈറല്‍