ഏറ്റവും ഒടുവില്‍ മകനെ കയ്യില്‍ എടുത്തിരിക്കുന്ന സോനത്തെയും വീഡിയോയില്‍ കാണാം. സോനം തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ബോളിവുഡ് നടി സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ മകനൊപ്പം യാത്ര ചെയ്യുന്ന താരത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാറിലാണ് മകനൊപ്പം സോനവും ആനന്ദ് അഹൂജയും യാത്ര ചെയ്യുന്നത്. കാറിനുള്ളിലെ ദൃശ്യങ്ങളും റോഡലിലെ കാഴ്ചകളും വീഡിയോയില്‍ കാണാം.
ഏറ്റവും ഒടുവില്‍ മകനെ കയ്യില്‍ എടുത്തിരിക്കുന്ന സോനത്തെയും വീഡിയോയില്‍ കാണാം. സോനം തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വായുവിന് സോനവും ആനന്ദ് അഹൂജയും ഉമ്മ കൊടുക്കുന്ന ചിത്രമാണ് വീഡിയോയുടെ കവര്‍ ഇമേജ്.
അടുത്തിടെ വായുവിന് വേണ്ടി വീട്ടില്‍ ഒരുക്കിയ നഴ്സറിയുടെ ചിത്രങ്ങളും സോനം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലാണ് മുറി ഒരുക്കിയിരിക്കുന്നത്. മുറിയുടെ ഒരു അരികിലായാണ് കുഞ്ഞിനെ കിടത്താനുള്ള കട്ടില്‍ നല്‍കിയിരിക്കുന്നത്. ധാരാളം കുഷ്യനുകളും കളിപ്പാട്ടങ്ങളും ഇതില്‍ അടുക്കിവച്ചിട്ടുണ്ട്. കുഞ്ഞിന്റെ വരവിനോട് അനുബന്ധിച്ച് തന്നെയും തന്റെ അമ്മയെയും സഹായിച്ചവര്‍ക്കുള്ള നന്ദിയറിയിച്ചുകൊണ്ടാണ് സോനം പോസ്റ്റ് പങ്കുവച്ചത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്. ഈ വര്‍ഷം ഓഗസ്റ്റ് 20-നാണ് സോനത്തിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും മകന്‍ ജനിച്ചത്. ഇക്കാര്യം ഇരുവരും ചേര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. 'തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം'- ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
Also Read: ചേച്ചിയുടെ അനുഗ്രഹം വാങ്ങുന്ന സഹോദരന്‍; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് രഞ്ജിനി ഹരിദാസ്