നമ്മുടെ രാജ്യം കാക്കുന്ന പട്ടാളക്കാരെ കുറിച്ച് ഏവര്‍ക്കും അഭിമാനമേയുള്ളൂ. രാവും പകലും തണുപ്പും ചൂടും അവഗണിച്ച്, പ്രിയപ്പെട്ടവരെയും വീട്ടുകാരെയും വിട്ട് കാടും മലയും കയറി ശത്രുക്കളില്‍ നിന്ന് രാജ്യത്തെയും ജനത്തെയും കാക്കുന്ന അവരുടെ സേവനത്തെ എത്ര പ്രകീര്‍ത്തിച്ചാലും മതിവരില്ല.
ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവയില്‍ പലതും കണ്ടുകഴിഞ്ഞാലും ഏറെ നേരം നമ്മുടെ മനസില്‍ തങ്ങിനില്‍ക്കുന്നതായിരിക്കും. ഒന്നുകില്‍ കൗതുകം, അല്ലെങ്കില്‍ അത്ഭുതം അതുമല്ലെങ്കില്‍ ഭയം- ഇവയെല്ലാം തോന്നിക്കുന്ന വീഡിയോകളായിരിക്കും അധികവും ഇത്തരത്തില്‍ നമ്മുടെ മനസില്‍ തങ്ങിനില്‍ക്കുക.
അത്തരമൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. നമ്മുടെ രാജ്യം കാക്കുന്ന പട്ടാളക്കാരെ കുറിച്ച് ഏവര്‍ക്കും അഭിമാനമേയുള്ളൂ. രാവും പകലും തണുപ്പും ചൂടും അവഗണിച്ച്, പ്രിയപ്പെട്ടവരെയും വീട്ടുകാരെയും വിട്ട് കാടും മലയും കയറി ശത്രുക്കളില്‍ നിന്ന് രാജ്യത്തെയും ജനത്തെയും കാക്കുന്ന അവരുടെ സേവനത്തെ എത്ര പ്രകീര്‍ത്തിച്ചാലും മതിവരില്ല.
ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവ് പട്ടാളക്കാര്‍ക്കുണ്ടായിരിക്കും. അതിനെല്ലാമുള്ള പ്രത്യേക പരിശീലനം നേടിയവരാണിവര്‍. അങ്ങനെ തീര്‍ത്തും പ്രതികൂലമായൊരു സാഹചര്യത്തെ സംയമനപൂര്‍വം പ്രതിരോധിക്കുന്നൊരു പട്ടാളക്കാരന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇത് എപ്പോള്‍, എവിടെ വച്ച് പകര്‍ത്തിയ വീഡിയോ ആണെന്നത് വ്യക്തമല്ല. ശത്രുക്കള്‍ക്കെതിരായ പോരാട്ടത്തിനിടെ ഒരു പട്ടാളക്കാരൻ നേരിട്ട പ്രതിസന്ധിയാണീ വീഡിയോയില്‍ കാണുന്നത്. തോക്കേന്തി മണ്ണില്‍ കമഴ്ന്നുകിടന്ന് പോരാട്ടത്തില്‍ പങ്കാളിയാകവെ, പെടുന്നനെ മുന്നില്‍ കണ്ടൊരു രാജവെമ്പാലയെ പട്ടാളക്കാരൻ പ്രതിരോധിക്കുന്നതാണ് വീഡിയോയിലുള്ളത്.
ശബ്ദമുണ്ടാക്കാനോ മറ്റുള്ളവരെ സഹായത്തിന് വിളിക്കാനോ സാധിക്കാത്ത അവസ്ഥ. എന്നാല്‍ വളരെ ബുദ്ധിപരമായി ഇദ്ദേഹം പാമ്പിനെ പിടികൂടുകയാണ്. ഏതാനും സെക്കൻഡുകള്‍ പാമ്പിനെ നിരീക്ഷിച്ച ശേഷം അതിനെ കൈകൊണ്ട് തലയ്ക്ക് പിടിക്കുകയാണ് പട്ടാളക്കാരൻ. ഇത്രയുമാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത്. വീഡിയോ കണ്ടവരെല്ലാം തന്നെ ഇദ്ദേഹത്തിന്‍റെ ധൈര്യത്തെ സല്യൂട്ട് ചെയ്യുകയും ഒപ്പം തന്നെ രാജ്യത്തിന് വേണ്ടി പട്ടാളക്കാര്‍ ചെയ്യുന്ന ത്യാഗത്തെ സ്നേഹാദരപൂര്‍വം സ്മരിക്കുകയും ചെയ്യുകയാണ്.
വീഡിയോ കാണാം...
Also Read:- ഷോള്‍ ധരിക്കും പോലെ കൂറ്റൻ പാമ്പിനെയുമിട്ട് സ്ത്രീ; വീഡിയോ