എലികളെ തുരത്താൻ നല്ല 'ബെസ്റ്റ് ഐഡിയ'; വ്യത്യസ്തമായ വീഡിയോ വൈറലാകുന്നു

By Web Team  |  First Published Jan 17, 2023, 6:09 PM IST

സാധാരണഗതിയില്‍ എലികളെ തുരത്താനാണെങ്കില്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ എലി വിഷമോ കെണിയോ തന്നെയാണ് അധികപേരും ആശ്രയിക്കുന്നത്. നഗരങ്ങളിലാണെങ്കില്‍ എലികളെ ഒഴിവാക്കുന്നതിനായി പ്രത്യേകമായി തന്നെ ചില വിഷങ്ങള്‍


വീട്ടകങ്ങളില്‍ എലി, പാറ്റ, മറ്റ് ചെറുജീവികളെ കൊണ്ടുള്ള ശല്യം കാര്യമാകുമ്പോള്‍ ഇവയെ എല്ലാം തുരത്താനുള്ള മാര്‍ഗങ്ങള്‍ നാം കാണാറില്ലേ? എലിയാണെങ്കില്‍ എലിക്കെണിയോ, വിഷമോ എല്ലാം വീടുകളില്‍ വയ്ക്കാറുണ്ട്. ഇതുപോലെ തന്നെ പാറ്റയെ കൊല്ലാനുള്ള വിഷവും മിക്ക വീടുകളിലും വാങ്ങി സൂക്ഷിക്കുന്നത് കാണാം. 

സാധാരണഗതിയില്‍ എലികളെ തുരത്താനാണെങ്കില്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ എലി വിഷമോ കെണിയോ തന്നെയാണ് അധികപേരും ആശ്രയിക്കുന്നത്. നഗരങ്ങളിലാണെങ്കില്‍ എലികളെ ഒഴിവാക്കുന്നതിനായി പ്രത്യേകമായി തന്നെ ചില വിഷങ്ങള്‍ പ്രയോഗിക്കാറുണ്ടിപ്പോള്‍. 

Latest Videos

എന്നാല്‍ ഈ രീതികളില്‍ നിന്നെല്ലാം വ്യത്യസ്തമായി എലികളെ തുരത്തുന്ന ഒരു വീഡിയോ ആണിപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. ഇത് എപ്പോള്‍- എവിടെ വച്ച് പകര്‍ത്തിയതാണെന്നത് വ്യക്തമല്ല. ഇതിലെ ഉള്ളടക്കമാണെങ്കില്‍ തീര്‍ത്തും സംശയകരവുമാണ്. 

ഏറെ അപകടകരമായ രീതിയില്‍ എലികളെ തുരത്തുകയാണ് ഒരാള്‍. എലികളൊളിച്ചിരിക്കുന്ന മാളത്തിനകത്തേക്ക് ഒരു പാമ്പിനെ പതിയെ തുറന്നുവിടുകയാണ് ഇദ്ദേഹം. പാമ്പ് പൂര്‍ണമായും മാളത്തിനകത്തേക്ക് കയറിക്കഴിഞ്ഞ് അധികം വൈകാതെ തന്നെ അകത്തുള്ള എലികള്‍ ഓരോന്നായി പുറത്തേക്ക് ചാടുകയാണ്.

പുറത്തെത്തുന്ന എലികളെയെല്ലാം ഇദ്ദേഹം ഒരു കണ്ടെയ്നറിലാക്കി അടച്ചുവയ്ക്കുന്നു. എല്ലാം കഴിഞ്ഞ ശേഷം മാളത്തിന് പുറത്തേക്ക് തലയിടുന്ന പാമ്പിനെയും വീഡിയോയില്‍ കാണാം. 

ഇത് എവിടെയും പ്രായോഗികമായി എലിയെ തുരത്താൻ ചെയ്യുന്നതല്ലെന്നും വെറും ജനശ്രദ്ധയ്ക്ക് വേണ്ടി തയ്യാറാക്കിയ വീഡിയോ ആണിതെന്നും കണ്ട മിക്കവരും കമന്‍റായി രേഖപ്പെടുത്തിയിരിക്കുന്നു. 

വീഡിയോ വ്യാജമാണെന്നും ഇങ്ങനെ എലികളെ തുരത്താൻ സാധിക്കില്ലെന്നും ഇത് ആരും അനുകരിക്കാൻ പോലും ശ്രമിക്കരുത്, അത് വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്നുമെല്ലാം ഏവരും ചൂണ്ടിക്കാട്ടുന്നുണ്ട്. 

എന്തായാലും ലക്ഷക്കണക്കിന് പേര്‍ വീഡ‍ിയോ കണ്ടുകഴിഞ്ഞിട്ടുണ്ട്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

Smart idea pic.twitter.com/CvvXbYUp9i

— Weird and Terrifying (@weirdterrifying)

Also Read:- പ്രിന്‍ററിനകത്ത് ഒളിച്ചിരുന്ന് വിഷപ്പാമ്പ്; വീഡിയോ

tags
click me!