പക്ഷിയുടെ ചിറകിൽ കടിച്ചുവലിച്ച് പാമ്പ്; വൈറലായി വീഡിയോ

By Web Team  |  First Published Mar 12, 2023, 8:49 PM IST

വെള്ളത്തിലൂടെ നീങ്ങുകയായിരുന്ന പക്ഷിയുടെ ചിറകിൽ തന്നെ പാമ്പ് കടിച്ചുവലിക്കുകയായിരുന്നു. എന്നാൽ പെട്ടെന്നുള്ള ആക്രമണത്തിൽ പതറാതെ അപ്പോൾ തന്നെ നീണ്ട കൊക്കുപയോഗിച്ച് പക്ഷി പാമ്പിന്റെ തലയിൽ കൊത്തിപ്പിടിക്കുന്നതും കാണാം.


ഒട്ടേറെ വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജന്തുക്കളുടെയും വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഇവിടെയിതാ പരസ്പരം പോരാടുന്ന ഒരു പക്ഷിയുടെയും പാമ്പിന്‍റെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വെള്ളത്തിലൂടെ നീങ്ങുകയായിരുന്ന പക്ഷിയുടെ ചിറകിൽ തന്നെ പാമ്പ് കടിച്ചുവലിക്കുകയായിരുന്നു. എന്നാൽ പെട്ടെന്നുള്ള ആക്രമണത്തിൽ പതറാതെ അപ്പോൾ തന്നെ നീണ്ട കൊക്കുപയോഗിച്ച് പക്ഷി പാമ്പിന്റെ തലയിൽ കൊത്തിപ്പിടിക്കുന്നതും കാണാം. എന്നാല്‍ അതുകൊണ്ടൊന്നും പക്ഷിയുടെ മേലുള്ള പിടിവിടാൻ പാമ്പ് തയാറായിരുന്നില്ല. അത് ശക്തിയോടെ പക്ഷിയെ വെള്ളത്തിലേക്ക് വലിച്ചുകൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Osman Uipon (@osmanuipon)

 

പക്ഷിയും വിട്ടുകൊടുക്കാന്‍ തയ്യാറാല്ലായിരുന്നു. പക്ഷി പല തവണ പാമ്പിന്റെ തലയിൽ ശക്തിയായി കൊക്കുകൾകൊണ്ട് ആക്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെ പക്ഷിയുടെ തൂവലുകളിൽ നിന്ന് ചോര പൊടിയുകയും ചെയ്തു. ഏറെ നേരം പരസ്പരം പോരാടിയെങ്കിലും ഒടുവിൽ രണ്ട് പേരും പിന്മാറുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. പക്ഷിയുടെ സ്ഥിതി കണ്ട് സഹതാപം തോന്നുന്നു എന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം പേരും കമന്‍റ് ചെയ്തത്. 

Also Read: വേനൽച്ചൂടില്‍ ചര്‍മ്മത്തിന് വേണം സംരക്ഷണം; അടുക്കളയിലുണ്ട് പരിഹാരം!

click me!