ചുവപ്പ് സാരിയില്‍ സ്മൃതി; ചുവപ്പ് ലെഹങ്കയില്‍ മകള്‍ ഷാനെല്ല ഇറാനി; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Feb 11, 2023, 5:21 PM IST

സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിന്‍ ഇറാനിയുടേയും ആദ്യ ഭാര്യ മോനയുടേയും മകളാണ് ഷാനെല്ല. സ്മൃതിക്കും സുബിനും രണ്ട് മക്കളാണുള്ളത്. മുംബൈ ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കിയ ഷാനെല്ല വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍എം നേടി. 
 


പലപ്പോഴും വൃക്തി ജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ  പങ്കുവയ്ക്കാറുള്ള കേന്ദ്ര മന്ത്രിയാണ് സ്മൃതി ഇറാനി. ഇപ്പോഴിതാ മന്ത്രിയുടെ മകളുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു  മന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ഷാനെല്ല ഇറാനിയുടെ വിവാഹം നടന്നത്. രാജസ്ഥാനിലെ ഖിംസാര്‍ ഫോര്‍ട്ടില്‍ നടന്ന വിവാഹത്തില്‍ അര്‍ജുന്‍ ഭല്ലയേ ഷാനെല്ലയുടെ ജീവിതപങ്കാളിയായി. 

ചടങ്ങുകള്‍ക്ക് പിന്നാലെയാണ് വധൂവരന്‍മാരുടെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായത്. ചുവപ്പ് നിറത്തിലുള്ള ലെഹങ്കയായിരുന്നു ഷാനെല്ലയുടെ വേഷം. വരന്‍ വെളുപ്പ് നിറത്തിലുള്ള ഷെര്‍വാണിയാണ് ധരിച്ചത്. വധുവിന്റെ അമ്മയായ സ്മൃതി ഇറാനി ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ആണ് തിളങ്ങിയത്. 

Latest Videos

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 50-ഓളം ആളുകള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഫെബ്രുവരി ഏഴിനാണ് വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചത്.  ഹല്‍ദിയും മെഹന്ദിയും ബുധനാഴ്ച നടന്നു. 

: खींवसर फोर्ट में स्मृति ईरानी की बेटी शैनेल ईरानी की शादी समारोह का हुआ आयोजन pic.twitter.com/O0gufeODSH

— Pintu Jangid Merta / पिन्टु जॉंगिड़ मेड़ता (@PintuZee)

 

 

 

 

സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിന്‍ ഇറാനിയുടേയും ആദ്യ ഭാര്യ മോനയുടേയും മകളാണ് ഷാനെല്ല. സ്മൃതിക്കും സുബിനും രണ്ട് മക്കളാണുള്ളത്.  മുംബൈ ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കിയ ഷാനെല്ല വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍എം നേടി. കാനഡയില്‍ അഭിഭാഷകനാണ് അര്‍ജുന്‍. 

ഇരുവരുടെയും വിവാഹനിശ്ചയത്തിന് ശേഷം സ്മൃതി ഇറാനി ഇവരുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

 

Also Read: ധോത്തി സ്കര്‍ട്ടില്‍ കിടിലന്‍ ലുക്കില്‍ സൊനാക്ഷി സിൻഹ; ചിത്രങ്ങള്‍ വൈറല്‍

click me!