വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു മന്ത്രി. 'ഒരു ഭാര്യയുടെ ജീവിതം' എന്ന ഹാഷ്ടാഗും മന്ത്രി പങ്കുവച്ചിട്ടുണ്ട്.
പലപ്പോഴും വൃക്തി ജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള മന്ത്രിയാണ് സ്മൃതി ഇറാനി. അത്തരത്തില്‍ കൂടി ഇന്‍സ്റ്റഗ്രാം കുറച്ചധികം ഫോളോവേഴ്സും മന്ത്രിക്കുണ്ട്. ഇപ്പോഴിതാ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന ചിത്രമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കുവയ്ക്കുന്നത്.
വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു മന്ത്രി. 'അവധി ആഘോഷിക്കുന്നതിനേക്കാളുപരി ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങളില്‍ മുന്‍ഗണന നല്‍കുമ്പോഴാണ് പ്രായമേറുന്നു എന്ന് മനസിലാകുന്നത്' - എന്ന കുറിപ്പോടെയാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം 'ഒരു ഭാര്യയുടെ ജീവിതം' എന്ന ഹാഷ്ടാഗും മന്ത്രി പങ്കുവച്ചിട്ടുണ്ട്.
മന്ത്രിയുടെ പോസ്റ്റിന് താഴെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ കമന്റുകളുമായെത്തി. മാസ്‌കില്‍ എന്റെ കൂട്ടുകാരി കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് നിര്‍മാതാവ് ഏക്ത കപൂര്‍ കുറിച്ചത്.
അതേസമയം, ട്രാഫിക് ബ്ലോക്കില്‍ കുരുങ്ങിയ സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ മന്ത്രിയുടെ ഒരു വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുന്നല്‍ ചെയ്താണ് സ്മൃതി തന്റെ സമയം ചിലവഴിച്ചത്. കാണ്‍പൂരില്‍ നിന്നും ലഖ്‌നൗവിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ബ്ലോക്ക്. ഇതോടെ മന്ത്രി സൂചിയും നൂലുമെടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ മന്ത്രി സ്മൃതി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. കമ്പിളി നൂല്‍ കൊണ്ട് മനോഹരമായി തുന്നുന്ന മന്ത്രിയെ ആണ് വീഡിയോയില്‍ കാണുന്നത്. 'ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍' എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പോസ്റ്റ് ചെയ്തത്. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തണമെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു. മന്ത്രിയെ പ്രശംസിച്ച് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മന്ത്രി നല്ലൊരു കലാകാരി കൂടിയാണ് എന്നാണ് വീഡിയോ കണ്ട പലരുടെയും അഭിപ്രായം.
Also Read: അലങ്കാര വസ്തുക്കൾ കൊണ്ട് കമ്മലുണ്ടാക്കി അറിൻ; ചിത്രങ്ങൾ പങ്കുവച്ച് അസിൻ