ബില്‍ ഗേറ്റ്‍സിനെ 'കുക്കിംഗ്' പഠിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി; വീഡിയോ

By Web Team  |  First Published Mar 5, 2023, 1:04 PM IST

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സ്മൃതി ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോ വലിയ രീതിയിലാണിപ്പോള്‍ വൈറലാകുന്നത്. 'മൈക്രോസോഫ്റ്റ്' സഹ സ്ഥാപകൻ ബില്‍ ഗേറ്റ്സാണ് വീഡിയോയില്‍ സ്മൃതിക്കൊപ്പമുള്ളത്.വടക്കേ ഇന്ത്യയിലെ തനത് വിഭവമായ കിച്ഡി തയ്യാറാക്കുകയാണ് വീഡിയോയില്‍ സ്മൃതി. ഇതിനൊപ്പം താല്‍പര്യപൂര്‍വം നില്‍ക്കുകയാണ് ബില്‍ ഗേറ്റ്സ്.


സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായി തുടരുന്ന ഒരാളാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.രാഷ്ട്രീയം മാത്രമല്ല,മറ്റ് പല രസകരമായ വിഷയങ്ങളും വീഡിയോകളും ചിത്രങ്ങളുമെല്ലാം സ്മൃതി ഇറാനി തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കാറുണ്ട്.

ഇത്തരത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സ്മൃതി ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോ വലിയ രീതിയിലാണിപ്പോള്‍ വൈറലാകുന്നത്. 'മൈക്രോസോഫ്റ്റ്' സഹ സ്ഥാപകൻ ബില്‍ ഗേറ്റ്സാണ് വീഡിയോയില്‍ സ്മൃതിക്കൊപ്പമുള്ളത്.വടക്കേ ഇന്ത്യയിലെ തനത് വിഭവമായ കിച്ഡി തയ്യാറാക്കുകയാണ് വീഡിയോയില്‍ സ്മൃതി. ഇതിനൊപ്പം താല്‍പര്യപൂര്‍വം നില്‍ക്കുകയാണ് ബില്‍ ഗേറ്റ്സ്.

Latest Videos

'പോഷണത്തിലൂടെ ശാക്തീകരണം' എന്ന പരിപാടിയില്‍ സംബന്ധിക്കുന്നതിനായാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ബില്‍ ഗേറ്റ്സ് ഇന്ത്യയിലെത്തിയത്. പരിപാടിക്ക് ഇടെയാണ് സ്മൃതിക്കൊപ്പമുള്ള പാചകപഠനവും. 

കിച്ഡി തയ്യാറാക്കി കഴിഞ്ഞ ശേഷം, ഇതിലേക്ക് കടുക് വറുത്തിടുകയാണ് സ്മൃതി. ഇതെക്കുറിച്ച് പറഞ്ഞുകൊടുത്ത ശേഷം ബില്‍ ഗേറ്റ്സിനെ കൊണ്ടാണിത് ചെയ്യിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി പലവട്ടം അലങ്കരിച്ചിട്ടുള്ള ഒരാളെ കൊണ്ട് നമ്മുടെ കേന്ദ്രമന്ത്രി 'സിമ്പിള്‍' ആയി കടുക് വറുപ്പിക്കുന്നുവെന്നും എത്ര കോടീശ്വരനാണെങ്കിലും 'ഇതാ ഇത്രയേ ഉള്ളൂ കാര്യം' എന്നും എല്ലാം രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

കാഴ്ചയ്ക്കുള്ള കൗതുകം കൊണ്ട് തന്നെ വീഡിയോ വളരെ വേഗത്തില്‍ വൈറലാവുകയായിരുന്നു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. ചിലരെങ്കിലും ഹാസ്യരൂപത്തിലുള്ള അടിക്കുറിപ്പുകളോടെയും വീഡിയോ പങ്കുവയ്ക്കുന്നുണ്ട്. 

അതേസമയം ഇന്ത്യയിലെ ഭക്ഷണംസംസ്കാരത്തെ കുറിച്ച് മനസിലാക്കാൻ എപ്പോഴും വിദേശികള്‍ക്ക് താല്‍പര്യമാണെന്നും ബില്‍ ഗേറ്റ്സും അതേ താല്‍പര്യത്തിലാണ് നില്‍ക്കുന്നതെന്നും കമന്‍റ് ചെയ്തുകൊണ്ട് വീഡിയോയെ അഭിമാനത്തോടെ സ്വീകരിച്ചവരും ഏറെയാണ്. 

രസകമായ വീഡിയോ കണ്ടുനോക്കൂ...

 

Recognising the Super Food of India and its POSHAN component..

When gave tadka to Shree Ann Khichdi! pic.twitter.com/CYibFi01mi

— Smriti Z Irani (@smritiirani)

 

Also Read:- 'ഇദ്ദേഹം പാചകക്കാരനല്ല, കലാകാരനാണ്'; വഴിയോരക്കച്ചവടക്കാരന്‍റെ വീഡിയോ കണ്ടവര്‍ പറയുന്നു...

 

click me!