ആര്‍ട്ട് എങ്ങനെയും ചെയ്യുകയും എങ്ങനെയും വ്യാഖ്യാനിക്കുകയും ആവാം. എന്നാല്‍ ഇതിന്‍റെ വിലയാണ് മിക്കവരെയും ചൊടിപ്പിക്കുന്നത്. 4.93 ലക്ഷം രൂപയാണത്രേ ഇതിന്. അബദ്ധത്തില്‍ മേല്‍ക്കൂരയിലേക്ക് തെറിച്ചുവീണ അച്ചാറിനാണോ ഇത്ര വിലയെന്ന് ചോദിക്കുകയാണ് മിക്കരും.
ഒറ്റനോട്ടത്തില്‍ ഈ ചിത്രത്തില്‍ നിന്ന് ഇതെന്താണെന്ന് മനസിലാക്കാൻ ആര്‍ക്കും സാധിച്ചേക്കില്ല. സംഭവം ന്യൂസീലാൻഡിലെ ഒരു ആര്‍ട്ട് ഗാലറിയില്‍ ( Bizarre Art ) വില്‍പനയ്ക്ക് വച്ചിരിക്കുന്ന ആര്‍ട്ട് ആണ്. എന്തോ വലിയ അര്‍ത്ഥങ്ങളും ആശയങ്ങളും ഒളിച്ചിരിക്കുന്ന ആര്‍ട്ട് ആയിരിക്കുമെന്നും, അത് നമുക്ക് മനസിലാകുന്നില്ലാത്തതാണെന്നും ചിന്തിക്കുന്നവരായിരിക്കും ഏറെയും.
എന്നാല്‍ സംഭവം ഇതൊന്നുമല്ല. മെക് ഡൊണാള്‍ഡ്സ് ചീസ് ബര്‍ഗറില്‍ നിന്ന് മേല്‍ക്കൂരയിലേക്ക് തെറിച്ചുപോയ അല്‍പം അച്ചാര്‍ ( Slice of Pickle ) ആണിത്. ഇതിനെ ഒരു ആര്‍ട്ട് വര്‍ക്ക് ആക്കി വില്‍പനയ്ക്ക് വച്ചിരിക്കുന്നത് ഓസ്ട്രേലിയൻ ശില്‍പിയും ആര്‍ട്ടിസ്റ്റുമായ മാത്യൂ ഗ്രിഫിൻ ആണ്.
undefined
ആര്‍ട്ട് എങ്ങനെയും ചെയ്യുകയും എങ്ങനെയും വ്യാഖ്യാനിക്കുകയും ആവാം. എന്നാല്‍ ഇതിന്‍റെ വിലയാണ് മിക്കവരെയും ചൊടിപ്പിക്കുന്നത്. 4.93 ലക്ഷം രൂപയാണത്രേ ഇതിന്. അബദ്ധത്തില്‍ മേല്‍ക്കൂരയിലേക്ക് തെറിച്ചുവീണ അച്ചാറിനാണോ ഇത്ര വിലയെന്ന് ചോദിക്കുകയാണ് മിക്കരും. ആര്‍ട്ടിനെയും ആര്‍ട്ടിസ്റ്റിനെയും ചോദ്യം ചെയ്യരുതെന്നും, ഇത് മികച്ച ആര്‍ട്ട് തന്നെയാണെന്നും വാദിക്കുന്നവരും കൂട്ടത്തിലുണ്ട്.
'പിക്കിള്‍' അഥവാ അച്ചാര്‍ ( Slice of Pickle ) എന്ന് തന്നെയാണ് ഈ ആര്‍ട്ട് വര്‍ക്കിന് ഇട്ടിരിക്കുന്ന പേരും. വലിയ തോതിലാണ് ഈ വര്‍ക്ക് നിലവില്‍ ശ്രദ്ധേയമാകുന്നത്. വിമര്‍ശനങ്ങള്‍ തന്നെയാണ് വലിയൊരു പരിധി വരെ ഏവരെയും ഇതിലേക്ക് ആകര്‍ഷിക്കാൻ കാരണമായിരിക്കുന്നത്.
വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മാത്യു ഗ്രിഫിന് വേണ്ടി ചില പ്രമുഖ ആര്‍ട്ടിസ്റ്റുകളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
'ഇതിനെ തമാശയാക്കുന്നവരോട് എതിര്‍പ്പൊന്നുമില്ല, കാരണം പറയുന്നത് തമാശയാണല്ലോ. ആളുകള്‍ എങ്ങനെയാണ് ആര്‍ട്ടിനെ കാണുന്നത് എന്ന പരീക്ഷണത്തിന്‍റെ ഭാഗമായി ഇതിനെ കണക്കാക്കാം. പിന്നെ ആര്‍ട്ടിസ്റ്റുകളല്ല അവരുടെ വര്‍ക്കിന് മൂല്യമിടേണ്ടത്. അത് കാണുന്നവരും അനുഭവിക്കുന്നവരുമാണ് അത് ചെയ്യേണ്ടത്...'- സിഡ്നി ഫൈൻ ആര്‍ട്സ് ഗാലറി ഡയറക്ടര്‍ റയാൻ മൂര്‍ പറയുന്നു.
ലക്ഷങ്ങള്‍ വില കൊടുത്ത് ആര്‍ക്കെങ്കിലും ഈ ആര്‍ട്ട് സ്വന്തമാക്കണമെന്നുണ്ടെങ്കില്‍ അത് മാത്യൂ ഗ്രിഫിൻ തന്നെ ചെയ്തുനല്‍കുമത്രേ. എന്നാല്‍ ഈ ആര്‍ട്ട് ആരെങ്കിലും സ്വന്തമാക്കുന്നു എന്നതിന് പുറമെ ആര്‍ട്ടിന് നല്‍കേണ്ട വിലയെക്കുറിച്ചുള്ള ഒരോര്‍മ്മപ്പെടുത്തല്‍ എന്ന നിലയ്ക്കാണ് ആര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം കാണുന്നത്.
എന്തായാലും വ്യത്യസ്തമായ ആര്‍ട്ട് ( Bizarre Art ) വലിയ തോതില്‍ ചര്‍ച്ചയായി എന്നതില്‍ സംശയമില്ല. സോഷ്യല്‍ മീഡിയയിലാണെങ്കില്‍ ട്രോളുകളും വിമര്‍ശനങ്ങളും ഇതിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുന്നു.
Also Read:- 'മനുഷ്യന്‍റെ ഇറച്ചി കൊണ്ട് ബര്‍ഗര്‍'; വിചിത്രമായ ആശയത്തിന് അവാര്‍ഡും