മുഖത്ത് മുട്ട കൊണ്ടുള്ള പാക്കുകള്‍ ഉപയോഗിക്കൂ; അറിയാം മാറ്റങ്ങള്‍

By Web Team  |  First Published May 29, 2024, 11:05 AM IST

പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട ചര്‍മ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താനും ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും സഹായിക്കും. കൂടാതെ വിറ്റാമിന്‍ സിയും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരീക്ഷിക്കുന്നത് മുഖത്തിനു തിളക്കവും മൃദുത്വവുമെല്ലാം നല്‍കാന്‍ സഹായിക്കും. 


നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട.  പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട ചര്‍മ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താനും ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും സഹായിക്കും. കൂടാതെ വിറ്റാമിന്‍ സിയും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരീക്ഷിക്കുന്നത് മുഖത്തിനു തിളക്കവും മൃദുത്വവുമെല്ലാം നല്‍കാന്‍ സഹായിക്കും. അത്തരത്തില്‍ മുട്ട കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം: 

ഒന്ന്

Latest Videos

undefined

മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തതിന് ശേഷം ഇവ മുഖത്ത് പുരട്ടുന്നത് മുഖത്തെ കുഴികളെ അടയ്ക്കാനും ചുളിവുകള്‍ അകറ്റാനും സഹായിക്കും.

രണ്ട്

മുട്ടയുടെ വെള്ളയിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഓറഞ്ച് നീരും അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും. 

മൂന്ന്

മുട്ടയുടെ മഞ്ഞയിലേയ്ക്ക് തേനും ഒലീവ് ഓയിലും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മത്തിലെ വരള്‍ച്ചയെ തടയാന്‍ ഈ പാക്ക് സഹായിക്കും. 

നാല്

ഒരു മുട്ടയുടെ വെള്ളയും പകുതി പഴവും ഒരു ടീസ്പൂൺ നാരങ്ങാ നീരും അര ടീസ്പൂണ്‍‌ തേനും ചേർത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ പാടുകളെ അകറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

അഞ്ച്

ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നന്നായി മിക്‌സ് ചെയ്യുക. ശേഷം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഈ പാക്കും മുഖം സുന്ദരമാകാന്‍ സഹായിക്കും. 

ആറ്

മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തതിന് ശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും ഓട്‌സും ചേർക്കുക. തുടര്‍ന്ന് ഇത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെയൊക്കെ ഇത് ചെയ്യാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് നല്ലത്. 

Also read: ആർത്രൈറ്റിസ് രോഗികള്‍ കഴിക്കേണ്ട പത്ത് ആന്‍റി- ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

youtubevideo


 

click me!