ചുളിവുകളും പാടുകളുമില്ലാത്ത ആരോഗ്യമുള്ള ചര്‍മ്മത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍

By Web Team  |  First Published Aug 22, 2024, 4:25 PM IST

ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ കൊടുത്താന്‍ തന്നെ ഈ പ്രശ്നങ്ങളെ ഒരു പരിധി വരെ തടയാം. ചര്‍മ്മ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 


ചർമ്മത്തിലെ ചുളിവുകൾ, പാടുകള്‍ തുടങ്ങിയവയാകാം പലരെയും അലട്ടുന്ന പ്രശ്നങ്ങള്‍. ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ കൊടുത്താന്‍ തന്നെ ഈ പ്രശ്നങ്ങളെ ഒരു പരിധി വരെ തടയാം. ചര്‍മ്മ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. വെള്ളം കുടിക്കുക

Latest Videos

വെള്ളം ധാരാളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇതിനായി ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ചർമ്മം ഹൈഡ്രേറ്റഡ് ആകാനും ചര്‍മ്മം മോയിസ്ചറൈസ് ചെയ്യാനും സഹായിക്കും. 

2. നന്നായി ഉറങ്ങുക 

ഉറക്കക്കുറവ്​ മുഖത്ത് ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും. കണ്ണിനടിയില്‍ കറുപ്പ് വരാനും ഇത് കാരണമാകും. അതിനാല്‍ രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുക. 

3. ഇവ ഒഴിവാക്കുക

ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാം. 

4. ഹെല്‍ത്തി ഫുഡ്

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണക്രമം പിന്തുടരുക.  ഇതിനായി പച്ചക്കറികളും പഴങ്ങളും നട്സും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

5. സണ്‍സ്ക്രീന്‍ ക്രീമുകള്‍ 

പുറത്ത് പോകുമ്പോള്‍ സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപോഗിക്കുന്നത് സണ്‍ ടാന്‍ ഒഴിവാക്കാനും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും സഹായിക്കും. 

6. മോയിസ്ചറൈസര്‍

ചര്‍മ്മം വരണ്ടതാകുമ്പോഴാണ് കൂടുതലും ചുളിവുകള്‍ വരുന്നത്. അതിനാല്‍ മുഖത്ത് മോയിസ്ചറൈസര്‍ ഉപയോഗിക്കാന്‍ മറക്കരുത്. 

7. സ്ട്രെസ് കുറയ്ക്കുക

സ്ട്രെസ് കുറയ്ക്കുന്നതും ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്. അതിനാല്‍ സ്ട്രെസ് കുറയ്ക്കാന്‍ യോഗ പോലെയുള്ള വഴികള്‍ സ്വീകരിക്കുക.

Also read: മുഖത്തെ ചുളിവുകളെ തടയാന്‍ പരീക്ഷിക്കാം ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകള്‍

youtubevideo

click me!