പ്രായമാകുന്നതിനനുസരിച്ചാണ് ചർമ്മത്തിന്‍റെ ഘടനയില്‍ മാറ്റം വരുന്നത്. ഇതാണ് ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്താനുള്ള പ്രധാന കാരണം. എന്നാല്‍ ചര്‍മ്മം നല്ല രീതിയില്‍ സംരക്ഷിക്കാതിരിക്കുന്നതും ഒരു കാരണമാണ്. അതിനാല്‍ മുപ്പതുകളില്‍ ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ കൊടുക്കുക തന്നെ വേണം.
മുപ്പതുകളിൽ എത്തിയാൽ, ചർമ്മത്തിൽ വരൾച്ച, ഇരുണ്ട വൃത്തങ്ങൾ, ചുളിവുകൾ എന്നിവ കണ്ടുതുടങ്ങാനുള്ള സാധ്യത ഏറെയാണ്. പ്രായമാകുന്നതിനനുസരിച്ചാണ് ചർമ്മത്തിന്‍റെ ഘടനയില്‍ മാറ്റം വരുന്നത്. ഇതാണ് ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്താനുള്ള പ്രധാന കാരണം. എന്നാല്‍ ചര്‍മ്മം നല്ല രീതിയില്‍ സംരക്ഷിക്കാതിരിക്കുന്നതും ഒരു കാരണമാണ്. അതിനാല്‍ മുപ്പതുകളില്‍ ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ കൊടുക്കുക തന്നെ വേണം.
പ്രായത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
undefined
ഒന്ന്...
ദിവസവും രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് നല്ലതാണ്. ചർമ്മത്തിൽ അടിഞ്ഞുകൂടിയ എണ്ണമയം നീക്കം ചെയ്യാൻ ഇത് സഹായിക്കും. കൂടാതെ അഴുക്ക് പോകാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇത് സഹായിക്കും.
രണ്ട്...
വെള്ളം നന്നായി കുടിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും.
മൂന്ന്...
ഭക്ഷണം ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വേണ്ടതാണ്. അതിനാല്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
നാല്...
ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ പരമാവധി കഴിക്കാതിരിക്കുക. അതുപോലെ എണ്ണയടങ്ങിയ ആഹാരത്തിന്റെ ഉപയോഗവും പരമാവധി കുറയ്ക്കാം. കൂടാതെ പഞ്ചസാരയുടെ ഉപയോഗവും പരിമിതപ്പെടുത്തുന്നതാണ് ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലത്.
അഞ്ച്...
ഉറക്കം ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ട കാര്യമാണ്. തുടർച്ചയായ ഉറക്കക്കുറവ് ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും. കണ്ണിനടിയില്‍ കറുപ്പ് വരാനും ഇത് കാരണമാകും. അതിനാല്‍ ദിവസവും ഏഴ്- എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കണം.
ആറ്...
പുറത്ത് പോകുമ്പോള്‍ സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപോഗിക്കുന്നത് സണ്‍ ടാന്‍ ഒഴിവാക്കാനും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും സഹായിക്കും.
ഏഴ്...
ചര്‍മ്മം വരണ്ടതാകുമ്പോഴാണ് കൂടുതലും ചുളിവുകള്‍ വരുന്നത്. അതിനാല്‍ മുഖത്ത് മോയിസ്ചറൈസര്‍ ഉപയോഗിക്കാന്‍ മറക്കരുത്.
എട്ട്...
വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ദിവസവും വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിക്കുക.
ഒമ്പത്...
സ്ട്രെസ് കുറയ്ക്കുന്നതും ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്. അതിനാല്‍ സ്ട്രെസ് കുറയ്ക്കാന്‍ യോഗ പോലെയുള്ള വഴികള്‍ സ്വീകരിക്കുക.
Also Read: ഒരു പൈനാപ്പിളില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നറിയാമോ?