ഹെയർ മാസ്കുകള്‍ തലമുടി സംരക്ഷണത്തിന് സഹായകമാണ്. അത്തരത്തില്‍ തലമുടി കൊഴിച്ചിലും താരനും തടയാനും മുടി തഴച്ചു വളരാനും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ആരോഗ്യമുള്ളതും കരുത്തുള്ളതുമായ തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലും താരനുമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. കാലാവസ്ഥ മാറ്റം മുതല്‍ ജീവിതശൈലി വരെ തലമുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കും.
ഹെയർ മാസ്കുകള്‍ തലമുടി സംരക്ഷണത്തിന് സഹായകമാണ്. അത്തരത്തില്‍ തലമുടി കൊഴിച്ചിലും താരനും തടയാനും മുടി തഴച്ചു വളരാനും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
undefined
ഒന്ന്...
ഒരു സവാളയെടുത്ത് തൊലി കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഇത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി ഈ മിശ്രിതം അരിച്ചെടുത്ത് തലയോട്ടിയില്‍ പുരട്ടാം. 20 മിനിറ്റിനുശേഷം വെള്ളമുപയോഗിച്ച് കഴുകി കളയാം.
രണ്ട്...
കറ്റാര്‍വാഴയുടെ ജെല്ലിലേയ്ക്ക് നെല്ലിക്ക ചേര്‍ത്ത് നല്ലതുപോലെ അരയ്ക്കുക. ശേഷം ഇതിലേയ്ക്ക് മുട്ട ചേര്‍ത്തിളക്കാം. ഇനി ഈ മിശ്രിതം തലമുടിയുടെ വേരുകള്‍ മുതല്‍ അറ്റം വരെ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകാം. തലമുടി കൊഴിച്ചില്‍ മാറുമെന്നു മാത്രമല്ല, നല്ല ആരോഗ്യമുള്ള മുടി ലഭിക്കാനും ഈ പാക്ക് സാഹിയിക്കും.
മൂന്ന്...
ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
നാല്...
ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാന്‍ ഇടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. ഇനി ഇതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടർ ഓയിലും കൂടി ചേർക്കാം. ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കുക. ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.
അഞ്ച്...
കഞ്ഞിവെള്ളത്തിൽ അൽപം ഉലുവ ചേർത്ത് തലമുടി കഴുകുന്നത് നല്ലതാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും സഹായിക്കും.
ആറ്...
50 ഗ്രാം കാപ്പിപ്പൊടി 230 മില്ലി വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് ബോട്ടിലിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഇത് പുറത്തെടുത്ത് ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കാം. ശേഷം ഇതിനെ സ്പ്രേ ബോട്ടിലിലാക്കി രണ്ടാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈ കോഫി മാസ്ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. ശേഷം ഒരു ടൗവ്വലോ മറ്റോ ഉപയോഗിച്ച് മുടി കവർചെയ്യാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം.
Also Read: മുഖക്കുരു അകറ്റാന്‍ വീട്ടിലുള്ള രണ്ട് വസ്തുക്കള്‍ മതി; വീഡിയോ പങ്കുവച്ച് ശില്‍പ ബാല