ഭക്ഷണത്തിനല്ലാതെ ഉരുളക്കിഴങ്ങ് കൊണ്ടുള്ള ചില ഉപയോഗങ്ങള്‍ അറിയാം...

By Web Team  |  First Published Aug 2, 2023, 6:05 PM IST

ഭക്ഷണാവശ്യത്തിന് അല്ലാതെ നിങ്ങള്‍ എന്തിനെങ്കിലും ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ടോ? ചിലര്‍ സ്കിൻ കെയറിലും ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ട്. എന്തായാലും ഭക്ഷണാവശ്യങ്ങള്‍ക്കല്ലാതെ ഉരുളക്കിഴങ്ങ് ഉപയോഗിക്കാൻ കഴിയുന്ന ചില സാഹചര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 


ഉരുളക്കിഴങ്ങ് കൊണ്ട് എന്തെല്ലാം തരത്തിലുള്ള വിഭവങ്ങളുണ്ടാക്കാം, അല്ലേ? കറിയോ മെഴുക്കുപുരട്ടിയോ ഫ്രൈയോ എല്ലാമാണ് മിക്ക വീടുകളിലും ഉരുളക്കിഴങ്ങുപയോഗിച്ച് പ്രധാനമായും തയ്യാറാക്കാറ്. 

അതുപോലെ തന്നെ കട്‍ലറ്റ്, സമൂസ പോലുള്ള സ്നാക്സിന് ഫില്ലിംഗ് ആയും, മസാല ദോശ പോലുള്ള വിഭവങ്ങളില്‍ ഫില്ലിംഗ് ആയുമെല്ലാം ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത് പതിവാണ്. ഇങ്ങനെ ഭക്ഷണാവശ്യങ്ങള്‍ക്കായി പല തരത്തിലും ഉരുളക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. 

Latest Videos

undefined

എന്നാല്‍ ഭക്ഷണാവശ്യത്തിന് അല്ലാതെ നിങ്ങള്‍ എന്തിനെങ്കിലും ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ടോ? ചിലര്‍ സ്കിൻ കെയറിലും ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ട്. എന്തായാലും ഭക്ഷണാവശ്യങ്ങള്‍ക്കല്ലാതെ ഉരുളക്കിഴങ്ങ് ഉപയോഗിക്കാൻ കഴിയുന്ന ചില സാഹചര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഉരുളക്കിഴങ്ങ് വേവിക്കാനെടുത്ത വെള്ളം സാധാരണഗതിയില്‍ എല്ലാവരും ഊറ്റിക്കളയുകയായിരിക്കും പതിവ്. എന്നാല്‍ ഈ വെള്ളം സ്പൂണുകളോ ഫോര്‍ക്കുകളോ അങ്ങനെയുള്ള ചെറിയ പാത്രങ്ങളോ ഉപകരണങ്ങളോ എല്ലാം നന്നായി വൃത്തിയാക്കിയെടുക്കാനായി ഉപയോഗിക്കാവുന്നതാണ്. ഈ വെള്ളത്തില്‍ ഒരു മണിക്കൂറോളം പാത്രങ്ങള്‍ മുക്കി വച്ച് പിന്നീട് കഴുകിയെടുത്താല്‍ മതി. പാത്രങ്ങളിലെ നിറവ്യത്യാസവും കറകളും മറ്റും നന്നായി പോകാനിത് സഹായിക്കും. 

രണ്ട്...

മുകളില്‍ സൂചിപ്പിച്ചത് പോലെ തന്നെ കറ നീക്കം ചെയ്യാൻ ഉരുളക്കിഴങ്ങ് നല്ലതുപോലെ സഹായിക്കാം. കയ്യിലെ കറ നീക്കാനോ, ഗ്ലാസ് പ്രതലങ്ങളിലോ മറ്റോ പറ്റിപ്പിടിച്ച കറ നീക്കാനോ, വിവിധ ഉപകരണങ്ങളിലോ, പാത്രങ്ങളിലോ വീണ കറ നീക്കാനോ എല്ലാം ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. ഇതിനായി ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കറയുള്ള ഭാഗങ്ങളില്‍ ഉരച്ചുകൊടുത്താല്‍ മതി. ശേഷം വെള്ളം കൊണ്ട് നന്നായി കഴുകാം. ഉരുളക്കിഴങ്ങിലുള്ള ഓക്സാലിക് ആസിഡ് ആണ് ഇത്തരത്തില്‍ കറകള്‍ നീക്കം ചെയ്യാൻ സഹായിക്കുന്നത്. ഇതിനൊപ്പം ഉപ്പ് കൂടി ചേര്‍ത്താല്‍ കറ എളുപ്പത്തില്‍ നീങ്ങും. 

മൂന്ന്...

ശരീരവേദനകള്‍ക്ക് ആശ്വാസം കിട്ടാൻ കോള്‍ഡ്- ഹോട്ട് കംപ്രസുകള്‍ ഉപയോഗിക്കാറില്ലേ നമ്മള്‍. ഇതിന് പകരം പുഴുങ്ങിയ ഉരുളക്കിഴങ്ങോ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ഉരുളക്കിഴങ്ങോ ഉപയോഗിക്കാൻ സാധിക്കും. ഇവ കോട്ടണിന്‍റെ കട്ടിയുള്ള തുണിയില്‍ പൊതിഞ്ഞ് ഉപയോഗിച്ചാല്‍ മതി. 

നാല്...

കണ്ണിന് താഴെ കറുപ്പ് പടരുംപോലെ തന്നെ ചെറിയ ഞൊറിവുകള്‍ പോലെ ചുളിവുകള്‍ വീഴുന്നതും മിക്കവരുടെയും ആത്മവിശ്വാസത്തെ ബാധിക്കാറുണ്ട്. ഇത് കുറയ്ക്കാനും ഉരുളക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. തണുപ്പിച്ച ഉരുളക്കിഴങ്ങ് സ്ലൈസുകള്‍ കണ്ണടച്ച്, അതിന് മുകളില്‍ വച്ച് അല്‍പനേരം കിടക്കുകയാണ് വേണ്ടത്. 

അഞ്ച്...

ആദ്യമേ സൂചിപ്പിച്ചത് പോലെ സ്കിൻ കെയറിലും ഉരുളക്കിഴങ്ങ് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. വിവിധ ഫേസ് മാസ്കുകള്‍ തയ്യാറാക്കാൻ ഇത്തരത്തില്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. 

ആറ്...

കറികളിലും മറ്റും ഉപ്പ് അമിതമായാല്‍, ഈ അധികമായ ഉപ്പിനെ പിടിച്ചെടുക്കാൻ ഉരുളക്കിഴങ്ങ് ചേര്‍ത്തുകൊടുത്താല്‍ മതി. ഉരുളക്കിഴങ്ങ് മുറിച്ചിട്ട് നന്നായി തിളപ്പിക്കണം. ശേഷം ഈ ഉരുളക്കിഴങ്ങ് എടുത്ത് മാറ്റാം. കറിയിലെ അധികമായ ഉപ്പെല്ലാം ഉരുളക്കിഴങ്ങ് പിടിച്ചെടുത്തിരിക്കും. ഇത് ധാരാളം പേര്‍ ചെയ്യാറുള്ളൊരു ടിപ് തന്നെയാണ്. 

Also Read:-നേന്ത്രപ്പഴം കഴിച്ചാല്‍ വണ്ണം കൂടുമോ? ഹെല്‍ത്തിയായി വണ്ണം കൂട്ടാൻ കഴിക്കേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!