സഹോദരന്‍റെ വിവാഹത്തിന് യുവതിയുടെ 'സര്‍പ്രൈസ്'; വീഡിയോ...

By Web Team  |  First Published Jan 24, 2023, 8:27 PM IST

വിവാഹങ്ങളിലെ വ്യത്യസ്തമായ ആഘോഷരീതികള്‍, ചടങ്ങുകള്‍, നൃത്തം, വധൂവരന്മാര്‍ പരസ്പരം കൈമാറുന്ന സമ്മാനങ്ങള്‍, ബന്ധുക്കളോ സുഹൃത്തുക്കളോ ഒരുക്കുന്ന സര്‍പ്രൈസുകള്‍ എന്നിങ്ങനെ വിവാഹ വീഡിയോ ക്ലിപ്പുകളുടെ ഉള്ളടക്കമായി പലതും വരാറുണ്ട്. 


സോഷ്യല്‍ മീഡിയയില്‍ ദിവസവും എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടി മാത്രം ബോധപൂര്‍വം തയ്യാറാക്കുന്നവ തന്നെ ആയിരിക്കും. എന്നാല്‍ മറ്റ് ചിലതാകട്ടെ, ആകസ്മികമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളും ആയിരിക്കും. ഇത്തരത്തിലുള്ള വീഡിയോകള്‍ക്കാണ് എപ്പോഴും കാഴ്ചക്കാരെ കൂടുതല്‍ ലഭിക്കാറ്. 

ഇക്കൂട്ടത്തില്‍ ധാരാളം പേര്‍ കാണാറുള്ളൊരു വിഭാഗമാണ് വിവാഹ വീഡിയോ ക്ലിപ്പുകള്‍. വിവാഹങ്ങളിലെ വ്യത്യസ്തമായ ആഘോഷരീതികള്‍, ചടങ്ങുകള്‍, നൃത്തം, വധൂവരന്മാര്‍ പരസ്പരം കൈമാറുന്ന സമ്മാനങ്ങള്‍, ബന്ധുക്കളോ സുഹൃത്തുക്കളോ ഒരുക്കുന്ന സര്‍പ്രൈസുകള്‍ എന്നിങ്ങനെ വിവാഹ വീഡിയോ ക്ലിപ്പുകളുടെ ഉള്ളടക്കമായി പലതും വരാറുണ്ട്. 

Latest Videos

സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രിയപ്പെട്ടവരുടെ വിവാഹത്തിന് എത്തിച്ചേരുകയെന്നത് ഏവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും സാഹചര്യങ്ങള്‍ പ്രതികൂലമായി വരുന്നതോടെ ഇതിന് സാധിക്കാതെ വരാം.

ഇങ്ങനെ സഹോദരന്‍റെ വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു ശ്രദ്ധ ഷേലര്‍ എന്ന യുവതിക്ക്. ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്ക് യുകെയിലാണ് ശ്രദ്ധ താമസിക്കുന്നത്. അടുത്തിടെയാണ് ഇവര്‍ യുകെയിലേക്ക് പോയത്. സഹോദരന്‍റെ വിവാഹം നിശ്ചയിച്ചെങ്കിലും ഇവര്‍ക്ക് ഇന്ത്യയിലെത്താൻ സാധിക്കുകയില്ലെന്ന അവസ്ഥയായിരുന്നു. 

എന്നാല്‍ ഈ അപൂര്‍വമായ ആഘോഷവേള നഷ്ടപ്പെടുത്താൻ ശ്രദ്ധ ഒരുക്കമായിരുന്നില്ല. തന്നാലാകും വിധം ശ്രമങ്ങള്‍ നടത്തി ഒടുവില്‍ വിവാഹത്തിനായി ഇന്ത്യയിലേക്ക് വരാമെന്നായപ്പോള്‍ ശ്രദ്ധ അത് വീട്ടുകാരെയോ മറ്റോ അറിയിക്കാതെ സര്‍പ്രൈസ് ആക്കിവച്ചു. 

ശേഷം കല്യാണദിവസം പെട്ടെന്ന് ശ്രദ്ധ ഏവരെയും ഞെട്ടിച്ചുകൊണ്ട് ആഘോഷത്തില്‍ പങ്കുചേരാനെത്തുകയാണ്. ശ്രദ്ധയെ കണ്ടതോടെ സന്തോഷം കൊണ്ട് അച്ഛനും അമ്മയും സഹോദരനുമെല്ലാം തുള്ളിച്ചാടുന്നത് വീഡിയോയില്‍ കാണാം. വളരെയേറെ സ്പര്‍ശിക്കുന്നതാണ് ഈ രംഗങ്ങളെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. 

ഹൃദ്യമായ വീഡിയോ കണ്ടുനോക്കൂ...

 

Also Read:- വിധവയായ അമ്മയെ വീണ്ടും വിവാഹം കഴിപ്പിച്ച് മകൻ; കാരണമുണ്ടെന്ന് ഈ യുവാവ്...

click me!