'ആഹാ... മനോഹരം ഈ കാഴ്ച'; ഗായകനായ അച്ഛന്‍റെയും കുഞ്ഞിന്‍റെയും വീഡിയോ...

By Web Team  |  First Published Dec 20, 2022, 8:45 PM IST

ഗായകനായ അച്ഛൻ തന്‍റെ കുഞ്ഞിന് വേണ്ടി താരാട്ട് പാടുന്നതാണ് വീഡിയോയിലുള്ളത്. ഗായകൻ മഹൂര്‍ മേദിഖനിയാണ് വീഡിയോയില്‍ തന്‍റെ മകന് വേണ്ടി മധുരമുള്ള താരാട്ട് പാടുന്നത്. ഗിറ്റാര്‍ വായിച്ചുകൊണ്ടാണ് ഇദ്ദേഹം പാട്ട് പാടുന്നത്. 


ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും നമുക്ക് താല്‍ക്കാലികമായി ആസ്വാദനത്തിന് വേണ്ടി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്ന ഉള്ളടക്കങ്ങളായിരിക്കും. എന്നാല്‍ മറ്റ് ചിലവയാകട്ടെ ജീവിതത്തില്‍ നിന്ന് തന്നെ പകര്‍ത്തുന്ന നിമിഷങ്ങളും ആയിരിക്കും. ഇത്തരത്തിലുള്ള വീഡിയോകളാണ് അധികവും കാഴ്ചക്കാരുടെ ഹൃദയം കവരുന്നത്.

ഇക്കൂട്ടത്തില്‍ കുഞ്ഞുങ്ങളുടെ വീഡിയോകളാണെങ്കില്‍ അവ വളരെ എളുപ്പത്തില്‍ തന്നെ കാണുന്നവരുടെ മനസ് നിറച്ച് അവരെ കീഴടക്കാറുണ്ട്. സമാനമായ രീതിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

ഗായകനായ അച്ഛൻ തന്‍റെ കുഞ്ഞിന് വേണ്ടി താരാട്ട് പാടുന്നതാണ് വീഡിയോയിലുള്ളത്. ഗായകൻ മഹൂര്‍ മേദിഖനിയാണ് വീഡിയോയില്‍ തന്‍റെ മകന് വേണ്ടി മധുരമുള്ള താരാട്ട് പാടുന്നത്. ഗിറ്റാര്‍ വായിച്ചുകൊണ്ടാണ് ഇദ്ദേഹം പാട്ട് പാടുന്നത്. 

ഇതില്‍ ഏറ്റവും കൗതുകകരമായ സംഗതി എന്തെന്നാല്‍ മഹൂര്‍ ഗിറ്റാര്‍ വായിക്കുമ്പോള്‍ ഈ ഗിറ്റാറിന് മുകളില്‍ ചെറിയൊരു കുഷിൻ വച്ച് ഇതിലാണ് കുഞ്ഞ് കിടക്കുന്നത്. കമഴ്ന്നുകിടന്ന് അച്ഛന്‍റെ സംഗീതത്തിലും ഗിറ്റാറിന്‍റെ താളത്തിലുമെല്ലാം അലിഞ്ഞുപോവുകയാണ് കുഞ്ഞ്. ഒടുവില്‍ പതിയെ ഉറക്കം വന്ന് കുഞ്ഞിനെ തൊടുന്നത് പോലെയും കാണാം.

പാട്ട് പാടി നിര്‍ത്തുമ്പോഴേക്ക് കുഞ്ഞിന്‍റെ ഭാവങ്ങളും ആംഗ്യങ്ങളും കണ്ട് വാത്സല്യപൂര്‍വം കൊതിയോടെ ഉമ്മ വയ്ക്കുകയാണ് മഹൂര്‍. കാഴ്ചയ്ക്ക് എത്ര മനോഹരമായ ദൃശ്യമെന്നാണ് മിക്കവരും ഈ വീഡിയോയ്ക്ക് കമന്‍റിട്ടിരിക്കുന്നത്. വളരെ 'ക്യൂട്ട്' ആയാണ് കുഞ്ഞിനെ ഗിറ്റാറിന് മുകളില്‍ വച്ചിരിക്കുന്നതെന്നും ഇത് ശരിക്കും രസകരമായിട്ടുണ്ടെന്നും ഗായകനായ അച്ഛനുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് ഈ ഭാഗ്യമുണ്ടാകുമെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 

എന്തായാലും ഹൃദ്യമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

“Fathers are men who dared to place the world's hopes and dreams in their children."

Mahoor Mehdikhani singing a lullaby for his son. pic.twitter.com/BKCNpnxF17

— Vala Afshar (@ValaAfshar)

 

Also Read:- വൈറലായ 'അമ്മയും കുഞ്ഞും' വീഡിയോയ്ക്ക് പിന്നില്‍ കാഴ്ചക്കാര്‍ അറിയാത്ത കഥയുണ്ട്!

tags
click me!