ആരാധകരെ തൃപ്തിപ്പെടുത്താൻ സെലിബ്രിറ്റി ഗായകൻ ചെയ്തത് നോക്കൂ; വൈറലായി വീഡിയോ

By Web Team  |  First Published Mar 14, 2023, 6:43 PM IST

കാണികളുടെ ആരവവും കയ്യടിയും കൂടുമ്പോള്‍ കലാകാരന്മാര്‍ വേദിയില്‍ തങ്ങള്‍ക്ക് ആകുന്നതിലും അധികം പ്രയത്നിച്ച് പ്രകടനങ്ങള്‍ നടത്തുന്നത് കാണാം. ഇത് പക്ഷേ പല അപകടങ്ങളിലേക്കും വഴിയൊരുക്കാറുണ്ട്. അത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തെ എത്രയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.


സ്റ്റേജ് ഷോകളിലും മറ്റ് ലൈവ് പരിപാടികളിലുമെല്ലാം ആള്‍ക്കൂട്ടം വലുതാകുന്നതിന് അനുസരിച്ച് സദസിലെ ആരവങ്ങളും ആവേശവുമെല്ലാം കൂടും. ഇതെല്ലാം വേദിയില്‍ പെര്‍ഫോമൻസ് നടത്തുന്ന ആര്‍ട്ടിസ്റ്റുകളെയും തീര്‍ച്ചയായും സ്വാധീനിക്കും. അവര്‍ തങ്ങളുടെ പ്രകടനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ആകര്‍ഷകമാക്കുന്നതിനുമെല്ലാം ശ്രമിക്കും. 

പലപ്പോഴും ഇത്തരത്തില്‍ കാണികളുടെ ആരവവും കയ്യടിയും കൂടുമ്പോള്‍ കലാകാരന്മാര്‍ വേദിയില്‍ തങ്ങള്‍ക്ക് ആകുന്നതിലും അധികം പ്രയത്നിച്ച് പ്രകടനങ്ങള്‍ നടത്തുന്നത് കാണാം. ഇത് പക്ഷേ പല അപകടങ്ങളിലേക്കും വഴിയൊരുക്കാറുണ്ട്. അത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തെ എത്രയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

Latest Videos

ഇപ്പോഴിതാ അമേരിക്കൻ സെലിബ്രിറ്റി ഗായകനായ ജോഷ്വാ ബസെറ്റിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്. ആരാധകരുടെ ആവേശത്തിന് മുമ്പില്‍ കീഴടങ്ങി അപകടകരമാം വിധം ജോഷ്വാ പ്രകടനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. 

ഇരുപത്തിരണ്ടുകാരനായ ജോഷ്വാ നടനെന്ന നിലയിലും ഗായകൻ- ഗാനരചയിതാവ് എന്ന നിലയിലുമെല്ലാം ശ്രദ്ധേയനായ താരമാണ്. ദശലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ തന്നെ ജോഷ്വാക്കുള്ളത്. ഇത്രയധികം ആരാധകരുള്ളതിനാല്‍ തന്നെ ജോഷ്വായുടെ സ്റ്റേജ് ഷോകളിലും മറ്റ് പരിപാടികളിലും വലിയ ആള്‍ക്കൂട്ടവുമെത്താറുണ്ട്.

ഇത്തരത്തില്‍ ഈ അടുത്തായി നടന്ന ഷോയില്‍ ആരാധകരുടെ ആവേശം കണ്ട് ഷോ നടക്കുന്ന കെട്ടിടത്തില്‍ മുകള്‍ നിലയിലുള്ള ബാല്‍ക്കണിയുടെ കൈവരിയിലൂടെ നടന്ന് പാട്ട് പാടുന്ന ജോഷ്വായെ ആണ് വീഡിയോയില്‍ കാണുന്നത്. ആരാധകരെല്ലാം ഇതിനൊപ്പം കയ്യടിക്കുന്നുമുണ്ട്.

എന്നാല്‍ ഇങ്ങനെയുള്ള പ്രവണതകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും ഇത് അപകടം വിളിച്ചുവരുത്തുന്നതിന് തുല്യമാണെന്നും നിരവധി പേര്‍ വീഡിയോ പങ്കുവച്ചുകൊണ്ട് പറയുന്നു. പലപ്പോഴും ഇങ്ങനെയുള്ള സാഹസികതകള്‍ ചുവടുപിഴച്ച് ദുരന്തത്തില്‍ കലാശിക്കാം. കാണുന്നവരിലും ഇത് അനുകരിക്കാനുള്ള ത്വരയുണ്ടാകും. അവിടെയും അപകടസാധ്യത തുല്യം തന്നെ- മിക്കവരും കമന്‍റുകളില്‍ കുറിക്കുന്നു

ജോഷ്വാ ബാല്‍ക്കണിയുടെ കൈവരിയിലൂടെ നടക്കുമ്പോള്‍ ആരാധകരില്‍ നിന്ന് തന്നെ ഒരു വിഭാഗം അരുത് എന്ന് വിളിച്ചുപറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

ഞായറാഴ്ചയോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുതുടങ്ങിയത്. ഇതിനോടകം ദശലക്ഷക്കണക്കിന് പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. പതിനായിരങ്ങളാണ് വീഡിയോ പങഅകുവച്ചത്. 

വീഡിയോ കണ്ടുനോക്കൂ...]

 

pic.twitter.com/718Oo9rCvZ

— v (@ViralMaterialz)

Also Read:- 'ഡ്രൈവറില്ലാത്ത കാറില്‍ യാത്ര'; അമ്പരന്ന് യാത്രക്കാരായ വൃദ്ധര്‍- വീഡിയോ...

 

tags
click me!