'ഒരുപാട് വേദന സഹിച്ചു, അങ്ങനെയാണ് മൂക്കിന് ശസ്ത്രക്രിയ ചെയ്തത്'; ശ്രുതി ഹാസന്‍ വെളിപ്പെടുത്തി

By Web Team  |  First Published Oct 14, 2022, 10:00 PM IST

മൂക്കിന്റെ ആകൃതി മാറ്റിയ താരത്തിന് നിരവധി പരിഹാസങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് താരം ഇപ്പോള്‍. തന്റെ മൂക്കിന് പരിക്കേറ്റതിനാലാണ് ശസ്ത്രക്രിയ ചെയ്തതെന്നാണ്  ശ്രുതി വെളിപ്പെടുത്തിയിരിക്കുന്നത്. 


നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് ശ്രുതി ഹാസന്‍. മൂക്കിന്റെ ആകൃതി മാറ്റിയ താരത്തിന് നിരവധി പരിഹാസങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് താരം ഇപ്പോള്‍. തന്റെ മൂക്കിന് പരിക്കേറ്റതിനാലാണ് ശസ്ത്രക്രിയ ചെയ്തതെന്നാണ്  ശ്രുതി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു ശ്രുതി. 

'ഞാന്‍ എന്‍റെ മൂക്ക് ശസ്ത്രക്രിയയിലൂടെ ശരിയാക്കുകയായിരുന്നു. അത് വളരെ വ്യക്തമായ കാര്യമാണ്. എന്റെ മൂക്കിന്  പരിക്കേറ്റിരുന്നു. ഒരുപാട് വേദന സഹിച്ചു. ഒടുവില്‍ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴുള്ളത് മുമ്പത്തേതിനേക്കാള്‍ വ്യത്യസ്തമായ മൂക്കാണ്. ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്യുമ്പോള്‍ പഴയ മൂക്കായിരുന്നു. ആളുകള്‍ ഇതു രണ്ടും താരതമ്യം ചെയ്താണ് എന്നെ പരിഹസിക്കുന്നത്. ഞാന്‍ സൗന്ദര്യം കൂട്ടാനാണ് ശസ്ത്രക്രിയ ചെയ്തതെന്ന് പറയുന്നു. അത്തരത്തില്‍ പോസ്റ്റുകള്‍ ഇടുന്നു.  ഇനി ഇപ്പോള്‍ സൗന്ദര്യം കൂട്ടാനാണെങ്കില്‍ തന്നെ അതില്‍ എന്താണ് പ്രശ്‌നം? എനിക്ക് എന്തുകൊണ്ട് അത് ചെയ്തുകൂടാ? ഇതു മറ്റുള്ളവരുടെ മുന്നില്‍ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്നുപോലും എനിക്ക് തോന്നുന്നില്ല. ഇത് എന്‍റെ ശരീരം ആണ്. നാളെ ഞാന്‍ ചിലപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി വരെ ചെയ്‌തേക്കാം. ചെയ്തില്ലെന്നും വരാം' - ശ്രുതി പറയുന്നു. 

Latest Videos

ഇന്ത്യന്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള ബുദ്ധിമുട്ടിനെ കുറിച്ചും താരം അഭിമുഖത്തിനിടെ തുറന്ന് പറഞ്ഞു. സ്ത്രീകള്‍ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് പലരുടെയും മനസിലുള്ള യാഥാസ്ഥിതിക കാഴ്ച്ചപ്പാടുകള്‍ ആഴത്തില്‍ വേരൂന്നിപ്പോയെന്നും ശ്രുതി പറയുന്നു. ലക്ക് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ശ്രുതി സിനിമയില്‍ അരങ്ങേറുന്നത്. തമിഴ് ചിത്രം ഏഴാം അറിവിലൂടെ ആണ് ശ്രുതി എല്ലാവരും അറിയപ്പെടുന്ന താരമായത്. 

Also Read: മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും പേരുകൾ ടാറ്റൂ ചെയ്ത് പെൺകുട്ടി; പൊട്ടിക്കരഞ്ഞ് മുത്തച്ഛന്‍

click me!