'അമ്മയായി എന്നെ തിരഞ്ഞെടുത്തതിന് നന്ദി'; മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ശ്രീയ ശരണ്‍

By Web Team  |  First Published Jan 11, 2023, 9:35 PM IST

2018ലാണ് ടെന്നിസ് താരവും വ്യവസായിയുമായ ആന്‍ഡ്ര്യൂവുമായി ശ്രീയയുടെ വിവാഹം കഴിയുന്നത്. പിന്നീട് ഇരുവരും ബാര്‍സിലോണയിലായിരുന്നു താമസം. ശേഷം മുംബൈയിലേക്ക് ഇവര്‍ താമസം മാറിയിരുന്നു. ഇതിനിടെ 2020 ലോക്ഡൗണ്‍ സമയത്ത് ഗര്‍ഭിണിയായ ശ്രീയ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.


ദക്ഷിണേന്ത്യന്‍ സിനിമാമേഖലയിലെ ഏറെ ആരാധകരുള്ള താരമാണ് ശ്രീയ ശരണ്‍. 2018ലാണ് ടെന്നിസ് താരവും വ്യവസായിയുമായ ആന്‍ഡ്ര്യൂവുമായി ശ്രീയയുടെ വിവാഹം കഴിയുന്നത്. പിന്നീട് ഇരുവരും ബാര്‍സിലോണയിലായിരുന്നു താമസം. ശേഷം മുംബൈയിലേക്ക് ഇവര്‍ താമസം മാറിയിരുന്നു. ഇതിനിടെ 2020 ലോക്ഡൗണ്‍ സമയത്ത് ഗര്‍ഭിണിയായ ശ്രീയ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

 2021 ജനുവരിയിലാണ് മകൾ രാധ ജനിച്ചത്. ഇക്കാര്യം ആരാധകരില്‍ നിന്നെല്ലാം മറച്ചുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് 2021 അവസാനത്തിലാണ് ശ്രീയ ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഇടയ്ക്ക് കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങള്‍ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. 

Latest Videos

മകൾ രാധയ്ക്ക് രണ്ട് വയസ് തികഞ്ഞ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശ്രീയ ശരണ്‍. മകൾക്കൊപ്പമുള്ള വീഡിയോ​യ്​ക്കൊപ്പം മനോഹരമായൊരു കുറിപ്പും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ഹാപ്പി ബർത്ത് ഡേ രാധ. അമ്മയായി എന്നെ തിരഞ്ഞെടുത്തതിന് നന്ദി. എല്ലാ ദിവസവും പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനും നന്ദി'- എന്നാണ് ശ്രീയ കുറിച്ചത്. 

അമ്മയുടെ തലമുടിയിൽ പിടിച്ച് കളിക്കുന്ന രാധയെ ആണ് വീഡിയോയില്‍ കാണുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും രാധയ്ക്ക് പിറന്നാൾ ആശംസകള്‍ നേര്‍ന്ന് പോസ്റ്റിന് താഴെ കമന്‍റുകള്‍ ചെയ്തത്. മകളുടെ ഒന്നാം പിറന്നാളിനും മകളെ കൊഞ്ചിക്കുന്ന മനോഹരമായ ഒരു വീഡിയോ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

 

അതേസമയം, അജയ് ദേവ്ഗണ്‍ നായകനായ സസ്‌പെന്‍സ് ത്രില്ലര്‍ ദൃശ്യം 2-വില്‍ ശ്രീയയും അഭിനയിച്ചിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ഗോവയില്‍ നടന്ന 53-ാമത് ഐഎഫ്എഫ്ഐയിൽ തന്റെ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ ശ്രീയ ശരണും പങ്കെടുത്തിരുന്നു. ഇതിനായി ശ്രീയ ധരിച്ച  റൂബി റെഡ് എംബ്രോയ്ഡറി സാരി ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ നല്ല അഭിപ്രായം നേടിയിരുന്നു. 

Also Read: മകളുടെ രണ്ടാം പിറന്നാളിന് ആശംസകളുമായി കോലി; ചിത്രം വൈറല്‍

click me!