അമര്‍ കൌശിക് സംവിധാനം ചെയ്യുന് ഹൊറര്‍- കോമഡി ചിത്രമായ 'സ്ട്രീ 2' റിലീസിന് തയ്യാറെടുക്കുകയാണ് ശ്രദ്ധ കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ശ്രദ്ധ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ബോളിവുഡിലെ തിളങ്ങുന്ന താരമാണ് ശ്രദ്ധ കപൂർ. 'ആഷിഖി ടു' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധയെ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. മികച്ച കഥാപാത്രങ്ങളും നല്ല സിനിമകളുമൊക്കെയായി തിരക്കിലാണ് താരം ഇപ്പോള്‍. അമര്‍ കൌശിക് സംവിധാനം ചെയ്യുന് ഹൊറര്‍- കോമഡി ചിത്രമായ 'സ്ട്രീ 2' റിലീസിന് തയ്യാറെടുക്കുകയാണ് ശ്രദ്ധ കപൂര്‍.
സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ശ്രദ്ധ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ശ്രദ്ധയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഫ്‌ളോറല്‍ പാന്‍റ് സ്യൂട്ടില്‍ തിളങ്ങി നില്‍ക്കുന്ന ശ്രദ്ധയുടെ ചിത്രങ്ങളാണ് വൈറലായത്. പിങ്ക് നിറത്തിലുള്ള സില്‍ക്ക് പാന്‍റ് സ്യൂട്ടാണ് താരം ധരിച്ചത്. ഗോള്‍ഡണ്‍ നിറത്തിലുള്ള ബ്രാലെറ്റാണ് ഓട്ട്ഫിറ്റിന്‍റെ പ്രധാന ഹൈലൈറ്റ്. പദ്മാസീതാ എന്ന ബ്രാന്‍റിന്‍റെ ആണ് ഈ വസ്ത്രം. ശ്രദ്ധ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
Also read: ക്യാൻസർ സ്ഥിരീകരിച്ചതിനു പിന്നാലെ അമ്മയാകാനാവില്ലെന്ന സത്യം വിഷമിപ്പിച്ചു: മനീഷ കൊയ്‌രാള