തീര്‍ത്തും അപ്രതീക്ഷിതമായി ഒരു കാല്‍നടയാത്രക്കാരൻ നേരിട്ട അപകടമാണ് വീഡിയോയിലുള്ളത്. അപകടത്തില്‍ നിന്ന് അത്ഭുതകരമായി ഇദ്ദേഹം രക്ഷപ്പെട്ടുവെന്നതാണ് ആശ്വാസം.
ഓരോ ദിവസവും സോഷ്യല്‍ മീഡിയിയലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ അപകടങ്ങളുടെ ദൃശ്യങ്ങളടങ്ങുന്ന പല വീഡിയോകളും ( Accident Video ) നമ്മെ ഒരുപാട് ചിന്തിപ്പിക്കുകയും പലതും ഓര്‍മ്മപ്പെടുത്തുകയും ചെയ്യാറുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായി എങ്ങനെ നമ്മളൊരു അപകടത്തെ അഭിമുഖീകരിച്ചേക്കാമെന്നും എന്തെല്ലാമാണ് ഇതിനുള്ള സാധ്യതകളെന്നുമെല്ലാം ഒരുപക്ഷേ ഇത്തരം വീഡിയോകള്‍ സൂചനകള്‍ നല്‍കാറുണ്ട്.
സമാനമായൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത് എവിടെയാണ് നടന്നതെന്നോ വീഡിയോയില്‍ കാണുന്ന വ്യക്തി ആരാണെന്നോ അറിവില്ല. എന്നാല്‍ വീഡിയോ വലിയ രീതിയിലാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
തീര്‍ത്തും അപ്രതീക്ഷിതമായി ഒരു കാല്‍നടയാത്രക്കാരൻ നേരിട്ട അപകടമാണ് വീഡിയോയിലുള്ളത്. അപകടത്തില്‍ നിന്ന് അത്ഭുതകരമായി ഇദ്ദേഹം രക്ഷപ്പെട്ടുവെന്നതാണ് ( Man Escapes ) ആശ്വാസം.
റോഡരികിലുള്ള ഒരു കടയിലേക്ക് കാല്‍നടയാത്രക്കാരൻ കയറിപ്പോവുകയാണ്. കടയ്ക്കും റോഡിനും ഇടയ്ക്കുള്ള നടപ്പാതയിലൂടെയാണ് ഇദ്ദേഹം നടക്കുന്നത്. കടയിലേക്ക് കാലെടുത്ത് വച്ച ആ നിമിഷം തന്നെ അത്രയും നേരം ഇദ്ദേഹം േനടന്ന കോണ്‍ക്രീറ്റ് നടപ്പാത പെടുന്നനെ തകര്‍ന്ന് താഴേക്ക് വീഴുകയാണ്.
നടപ്പാതയ്ക്ക് താഴെ ഓടയാണ്. ഇതിലൂടെ മലിനജലം ഒഴുകുന്നതായി വീഡിയോയില്‍ വ്യക്തമാണ്. ഒരുപക്ഷേ പാത പൊളിഞ്ഞ വിള്ളലിലൂടെ താഴേക്ക് വീണിരുന്നെങ്കില്‍ ഇദ്ദേഹത്തിന് ജീവൻ തന്നെ നഷ്ടമാവുമായിരുന്നു. എന്നാല്‍ അതിശയകരമായി ഈ വമ്പൻ അപകടത്തില്‍ നിന്ന് ( Accident Video ) തലനാരിഴയ്ക്ക് രക്ഷപ്പെട്ടു ( Man Escapes ) എന്ന് വേണം പറയാൻ.
അപകടം നടന്ന് തൊട്ടടുത്ത നിമിഷം ഇദ്ദേഹം തരിച്ചുനിന്നുപോകുന്നതും വീഡിയോയില്‍ കാണാം. അപകടത്തിന്‍റെ വ്യാപ്തി അറിയിക്കുന്നതാണ് ഈ പ്രതികരണം.
വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടിരിക്കുന്നത്. പ്രാദേശികമായി ഈ സ്ഥലം ആരുടെ കീഴിലാണോ വരുന്നത് അവരുടെ ഗുരുതരമായ അനാസ്ഥ തന്നെയാണ് ഈ അപകടത്തിന് ആധാരമായിട്ടുള്ളത്. നടപ്പാതകളില്‍ പതിയിരിക്കുന്ന ഇത്തരം അപകടങ്ങള്‍ തീര്‍ച്ചയായും കാല്‍നടയാത്രക്കാരുടെ ജീവന് ഭീഷണി തന്നെയണ്. സമാനമായ രീതിയില്‍ അപകടത്തില്‍ പെട്ട് എത്രയോ പേര്‍ പ്രതിവര്‍ഷം നമ്മുടെ നാട്ടില്‍ മരിക്കുന്നുണ്ട്. എന്തായാലും ഇക്കാര്യങ്ങളിലേക്കെല്ലാം വെളിച്ചം വീശുന്നതാണ് ഈ വീഡിയോ.
വൈറലായ വീഡിയോ കണ്ടുനോക്കൂ...
Also Read:- നൃത്ത പരിപാടിക്കിടെ അപ്രതീക്ഷിതമായ അപകടം; വീഡിയോ വൈറലാകുന്നു