പര്‍പ്പിള്‍ ജംസ്യൂട്ടില്‍ തിളങ്ങി ശില്‍പ ഷെട്ടി; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Mar 19, 2023, 7:02 PM IST

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പര്‍‌പ്പിള്‍ നിറത്തിലുള്ള ജംസ്യൂട്ടില്‍ ആണ് ശില്‍പ ഇത്തവണ തിളങ്ങുന്നത്. 


ഫിറ്റ്‌നസിന്‍റെ കാര്യത്തിലും ഡയറ്റിന്‍റെ  കാര്യത്തിലും  ഏറെ ശ്രദ്ധിക്കുന്ന ബോളിവുഡ് നടിയാണ് ശില്‍പ ഷെട്ടി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വ്യായാമം ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ നിരന്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് മികച്ച അഭിപ്രായമാണ്. 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പര്‍‌പ്പിള്‍ നിറത്തിലുള്ള ജംസ്യൂട്ടില്‍ ആണ് ശില്‍പ ഇത്തവണ തിളങ്ങുന്നത്. ഇതിനൊപ്പം ലോങ് ജാക്കറ്റും വരുന്നുണ്ട്. ക്യാറ്റ് വുമണ്‍ എന്ന ഹാഷ്ടാഗോടെയാണ് ശില്‍പ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗക്രാമിലൂടെ പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Shilpa Shetty Kundra (@theshilpashetty)


അതേസമയം, സല്‍വാര്‍ കമ്മീസ് ധരിച്ച് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ശില്‍പയുടെ വീഡിയോ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഷോള്‍ഡര്‍ സ്ട്രെങ്തനിംഗ് വര്‍ക്കൗട്ടാണ് ശില്‍പ വീഡിയോയില്‍ ചെയ്യുന്നത്. ഏത് വസ്ത്രം ധരിച്ചാലും 'ഫിറ്റ്' ആയിരിക്കുകയെന്നതാണ് പ്രധാനമെന്ന് വീഡിയോ പങ്കുവച്ച് ശില്‍പ പറഞ്ഞു.

വര്‍ക്കൗട്ടില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത താരമാണ് ശില്‍പ. മുമ്പ് സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരുക്കേറ്റ താരം വീൽചെയറിൽ ഇരുന്നുകൊണ്ട് യോഗ ചെയ്യുന്നതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഒടിഞ്ഞ കാലുമായി വീൽചെയറിൽ ഇരുന്നിട്ടും ശരീരം ശക്തിപ്പെടുത്താനും മനസ്സിന്‍റെ ആരോഗ്യത്തിനും വേണ്ടി യോഗ ചെയ്യുകയായിരുന്നു ശില്‍പ. എന്തുതന്നെ സംഭവിച്ചാലും ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തുടരുക, ഞാൻ പിന്തുടരുന്ന നയം അതാണെന്നും ശില്‍പ വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞു. കാലുകള്‍ക്ക് ആയാസം കൊടുക്കാതെ കൈകള്‍ കൊണ്ടുള്ള ചില യോഗാ മുറകളാണ് ശില്‍പ വീഡിയോയില്‍ ചെയ്തത്. 

Also Read: കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' മാറ്റാൻ ടിപ്സ് പങ്കുവച്ച് അനില ജോസഫ്...

click me!