വളരെ സിംപിളായുള്ള യോഗാ പോസുകളാണ് താരം ചെയ്യുന്നത്. കാലുകള്‍ക്ക് ആയാസം കൊടുക്കാതെ കൈകള്‍ കൊണ്ടുള്ള ചില യോഗാ മുറകളാണ് ശില്‍പ ചെയ്യുന്നത്.
ഫിറ്റ്‌നസിന്‍റെ കാര്യത്തിലും ഡയറ്റിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന ബോളിവുഡ് നടിയാണ് ശില്‍പ ഷെട്ടി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യായാമം ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചും നിരന്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്.
സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരുക്കേറ്റ താരം ഇപ്പോഴിതാ പുത്തനൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. കാലിന്‍റെ പരുക്ക് വ്യായാമം ചെയ്യുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കില്ല എന്ന് കാണിക്കുകയാണ് ശില്‍പ. വീൽചെയറിൽ ഇരുന്നുകൊണ്ട് യോഗ ചെയ്യുന്നതിന്‍റെ വീഡിയോ ആണ് ശില്‍പ പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം വീഡിയോ പങ്കുവച്ചത്.
ഒടിഞ്ഞ കാലുമായി വീൽചെയറിൽ ഇരുന്നിട്ടും ശരീരം ശക്തിപ്പെടുത്താനും മനസ്സിന്‍റെ ആരോഗ്യത്തിനും വേണ്ടി യോഗ ചെയ്യുകയാണ് ശില്‍പ. എന്തുതന്നെ സംഭവിച്ചാലും ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തുടരുക, ഞാൻ പിന്തുടരുന്ന നയം അതാണെന്നും ശില്‍പ പറയുന്നു.
വളരെ സിംപിളായുള്ള യോഗാ പോസുകളാണ് താരം ചെയ്യുന്നത്. കാലുകള്‍ക്ക് ആയാസം കൊടുക്കാതെ കൈകള്‍ കൊണ്ടുള്ള ചില യോഗാ മുറകളാണ് ശില്‍പ ചെയ്യുന്നത്. നടുവിനും തോളിനുമൊക്കെ ശക്തി നല്‍കുന്ന യോഗാ മുറകളാണ് താരം ചെയ്തത്.
‘ഇന്ത്യൻ പൊലീസ് ഫോഴ്‌സ്’ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു കഴിഞ്ഞ മാസം താരത്തിന് പരുക്ക് പറ്റിയത്. നടിയുടെ ഇടത് കാലാണ് ഒടിഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെ നതാരംതന്നെയാണ് അപകടവിവരം പുറത്തറിയിച്ചത്. റോൾ ക്യാമറ ആക്ഷൻ എന്ന് പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്ന് ശിൽപ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാർത്ഥനകൾ ഉണ്ടാകണമെന്നും ശിൽപ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
Also Read: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങള്‍...